കോച്ച് റസ്റ്ററന്റിന് ട്രാക്കൊരുങ്ങി; കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററന്റ് പയ്യന്നൂരിൽ
https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2026/2/27/keralas-first-coach-restaurant-payyanur.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
പയ്യന്നൂർ ∙ കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററന്റിന് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ മുറ്റത്ത് റെയിൽവേ ട്രാക്ക് ഒരുക്കി. ഇവിടെ സ്ഥാപിക്കാൻ പഴയ ത്രിടയർ എസി കോച്ച് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ഈ കോച്ച് ഇനി ട്രാക്കിലെത്തിക്കണം. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ പ്രധാന കവാടത്തിന് മുന്നിൽ, രാമന്തളി ബസുകൾ നിർത്തുന്ന ബസ് ബേക്ക് മുന്നിലാണ് ട്രാക്ക് നിർമിച്ചിട്ടുള്ളത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgപയ്യന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ കോച്ച് റസ്റ്ററന്റ് സ്ഥാപിക്കുന്നതിന് നിർമിച്ച ട്രാക്ക്.
ഒളവറ റെയിൽവേ ഗേറ്റിൽ ഈ കോച്ച് റെയിൽ മാർഗം എത്തിക്കും. അവിടെ നിന്ന് 120 ടൺ ഭാരം ഉയർത്തുന്ന ക്രെയിൻ ഉപയോഗിച്ച് റോഡ് മാർഗം സ്റ്റേഷന് മുന്നിലെ ട്രാക്കിലെത്തിക്കണം. ഇതിനുവേണ്ടി തൃക്കരിപ്പൂർ – പയ്യന്നൂർ റോഡ് 3 മണിക്കൂർ ബ്ലോക്ക് ചെയ്യേണ്ടി വരും. റോഡിന് കുറുകെയുള്ള വൈദ്യുതക്കമ്പികളും മാറ്റേണ്ടി വരും. കോച്ച് ട്രാക്കിലെത്തിക്കാൻ 8 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണു വിവരം.
ഇന്നലെ കോച്ച് ട്രാക്കിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും 120 ടൺ ഭാരം ഉയർത്തുന്ന ക്രെയിൻ ലഭിക്കാത്തതിനാൽ മാറ്റിവച്ചു. ഒരു കോച്ചിന്റെ ശരാശരി ഭാരം 40 ടണ്ണിനും 50 ടണ്ണിനുമിടയിലാണ്. കോച്ച് റസ്റ്ററന്റ് 5 വർഷത്തേക്ക് നടത്താൻ നേരത്തേ ടെൻഡർ നൽകിയിരുന്നു. കരാറുകാരനാണ് കോച്ച്, റസ്റ്ററന്റ് മാതൃകയിലാക്കുക.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പയ്യന്നൂരിനൊപ്പം പാലക്കാടും കോച്ച് റസ്റ്ററന്റ് സ്ഥാപിക്കുന്നുണ്ട്. സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ബെംഗളൂരുവിലും ഹുബ്ലിയിലും നിലവിൽ കോച്ച് റസ്റ്ററന്റ് പ്രവർത്തിക്കുന്നുണ്ട്. ഹുബ്ലിയിലെ റസ്റ്ററന്റിന് ബോഗി ബോഗി എന്നാണ് പേരിട്ടിരിക്കുന്നത്.English Summary:
Kerala\“s first coach restaurant is being set up at Payyanur Railway Station, marking a unique addition to Indian Railways\“ infrastructure. This innovative project aims to offer a novel dining experience within a repurposed train coach on the station premises.
Pages:
[1]