പാക്ക്–അഫ്ഗാൻ യുദ്ധം: 55 പാക്ക് സൈനികരെ വധിച്ചു; ‘ക്ഷമ നശിച്ചു, തുറന്ന യുദ്ധത്തിലേക്ക്’
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/23/afghanistan-pakistan-attack.jpg?w=1120&h=583ഇസ്‌ലാമാബാദ്∙ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. അഫ്ഗാൻ സേന തിരിച്ചടിച്ചു. 19 പാക്ക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാൻ അവകാശപ്പെട്ടു. 130 താലിബാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു. ക്ഷമനശിച്ചെന്നും, തുറന്ന യുദ്ധത്തിലേക്ക് പോകുകയാണെന്നും പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
What you should read next
[*] പാക്ക് ആക്രമണത്തിന് മറുപടി; പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ, അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വ്യാഴാഴ്ച രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടങ്ങിയത്. അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. ഭീകരവാദികളെ താലിബാൻ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. നംഗർഹാർ, പക്ടിക പ്രവിശ്യകളിൽ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിന് അഫ്ഗാൻ തിരിച്ചടിക്കുകയായിരുന്നു.
ഫെബ്രുവരി 22ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക്ക് സൈന്യം അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു. നംഗർഹാർ, പക്ടിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചത്. അതേസമയം, ജനവാസ മേഖലകളിലും മദ്രസകളിലും പാക്കിസ്ഥാൻ ബോംബിട്ടതായും നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO കേരളത്തിലെ നല്ല ചികിത്സയും കുറഞ്ഞ നിരക്കും മാതൃക: ചികിത്സയ്ക്ക് ‘മികച്ച മാർക്കിട്ട്’ റഷ്യൻ യുവതി Kannur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം ഡിഎംകെയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
4 MINUTES AGO Live പാക്ക്–അഫ്ഗാൻ യുദ്ധം: 55 പാക്ക് സൈനികരെ വധിച്ചു; ‘ക്ഷമ നശിച്ചു, തുറന്ന യുദ്ധത്തിലേക്ക്’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Pak-Afghan War Escalates: Pakistan conducting airstrikes in Kabul, prompting fierce retaliation from Afghan forces. The conflict has resulted in heavy casualties on both sides, with Pakistan\“s Defence Minister stating their patience has run out.
Pages:
[1]