കേരളത്തിലെ നല്ല ചികിത്സയും കുറഞ്ഞ നിരക്കും മാതൃക: ചികിത്സയ്ക്ക് ‘മികച്ച മാർക്കിട്ട്’ റഷ്യൻ യുവതി
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kannur/images/2026/2/27/russian-tourist-praises-kerala-healthcare-system-1.jpg?w=1120&h=583പരിയാരം ∙ കേരളത്തിലെ നല്ല ചികിത്സയും കുറഞ്ഞ നിരക്കും മാതൃകയാണെന്ന് വാഹനാപകടത്തിൽ കൈക്കു പരുക്കേറ്റ് പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയ റഷ്യൻ യുവതി നതാലിയ. തൃക്കരിപ്പൂരിൽ യോഗാ ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്ലോമ കോഴ്സിലെ വിദ്യാർഥിനിയും യോഗാ ഗവേഷകയുമാണ് നതാലിയ. ഒരു സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് വീണ് ഇടതു കൈക്ക് പരുക്കുപറ്റിയത്.
10ന് കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. 16ന് ഡിസ്ചാർജ് ചെയ്തു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പെരുമാറ്റം ഏറെ ആശ്വാസവും ആത്മവിശ്വാസവും നൽകിയെന്നു നതാലിയ പറഞ്ഞു. .ശസ്ത്രക്രിയാ സമയത്ത് റഷ്യൻ ഗാനങ്ങൾ വച്ചുനൽകി തന്റെ മനസ്സിനെ റിലാക്സാക്കിയതും അവർ ഓർമിച്ചു. തനിക്ക് കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭിച്ചചികിത്സകൾക്ക് തന്റെ നാട്ടിലാണെങ്കിൽ വലിയ ചെലവുവരുമായിരുന്നെന്ന് നതാലിയ പറഞ്ഞു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാർ, ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്, സുപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ അഭിനന്ദിച്ചു. English Summary:
Russian woman\“s positive experience with affordable and high-quality treatment at Pariaram Government Medical College in Kerala. She lauded the doctors and nurses for their compassionate care and noted that the treatment costs were significantly lower than what she would have paid in her home country.
Pages:
[1]