Chikheang Publish time 1 hour(s) ago

‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ചിട്ടില്ല’: പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുകേഷ്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/12/9/mukesh.jpg?w=1120&h=583



കൊല്ലം ∙ കൊല്ലത്ത് മത്സരിക്കണമെന്ന് താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ എം. മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹൻ ആണ് സ്ഥാനാർഥിയെങ്കിൽ അദ്ദേഹത്തിനൊപ്പം പൂർണമായും പ്രവർത്തിക്കും. ജയമോഹൻ ജയിക്കുകയും ചെയ്യുമെന്നും മുകേഷ് പറഞ്ഞു.

‘‘പാർട്ടി എന്ത് തീരുമാനമെടുക്കുമോ അത് അംഗീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. അത് പലരും മറച്ചുവയ്ക്കുകയാണ്. ഞാൻ ഇറങ്ങിപോകുമ്പോൾ എന്റെ വികസനപ്രവർത്തനങ്ങൾ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ആ ഭൂരിപക്ഷം.
What you should read next

[*] വനിതാ മന്ത്രിമാർക്കു മാത്രം സീറ്റ്; ശൈലജയ്ക്കും പ്രതിഭയ്ക്കും സീറ്റില്ല; സാധ്യതാ ലിസ്റ്റിൽ ഗോവിന്ദന്റെ പത്നി, സുജാത, ആര്യ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പതിനായിരത്തിന് അപ്പുറമുണ്ടാകും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാകും വിലയിരുത്തപ്പെടുന്നത്. കൊല്ലം മണ്ഡലം എൽ‌ഡിഎഫ് നിലനിർത്തും. മറ്റ് പല വിഷയങ്ങളും ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിനൊക്കെ രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ ആയുസ്സുണ്ടാകൂ. അവസാനം ജനം ചർച്ച ചെയ്യുന്നത് വികസനമായിരിക്കുമെന്നും മുകേഷ് പറഞ്ഞു.
JUST IN

[*]
3 MINUTES AGO ‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ചിട്ടില്ല’: പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുകേഷ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
33 MINUTES AGO വനിതാ മന്ത്രിമാർക്കു മാത്രം സീറ്റ്; ശൈലജയ്ക്കും പ്രതിഭയ്ക്കും സീറ്റില്ല; സാധ്യതാ ലിസ്റ്റിൽ ഗോവിന്ദന്റെ പത്നി, സുജാത, ആര്യ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
39 MINUTES AGO ഗൂഗിളിനും ഫെയ്സ്ബുക്കിനും പുതിയ സമ്മർദം; മാധ്യമങ്ങളുമായി വരുമാനം പങ്കിടണം, ഇല്ലെങ്കിൽ നിയമം: അശ്വനി വൈഷ്ണവ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Mukesh, the sitting MLA from Kollam, has not expressed a desire to contest from Kollam constituency. He will fully cooperate with Jaya Mohan if he is the LDF candidate.
Pages: [1]
View full version: ‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ചിട്ടില്ല’: പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുകേഷ്