deltin33 Publish time 2 hour(s) ago

കൊച്ചിയിലെ വീടുകളുടെ ചുവരിലും ഇലക്ട്രിക് ബൾബിലും ജനലിലും കറുത്ത ‘സ്കെച്ച്’; ആശങ്കയിൽ നാട്ടുകാർ

https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/2/26/kakanad-black-paint-mystery.jpg?w=1120&h=583



കാക്കനാട് ∙ വീടുകളിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയ സംഭവം കൊച്ചി കീരേലിമല ഇരുപത്തൊന്ന് കോളനി പരിസരത്ത് ഭീതി പരത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് വീടുകളിലെ അടയാളം ശ്രദ്ധയിൽപ്പെട്ടത്. പല വീടുകളിലായി ചുവരിലും ഇലക്ട്രിക് ബൾബിലും ജനലിലുമൊക്കെ കറുത്ത പെയിന്റടിച്ചിട്ടുണ്ട്. പ്രദേശത്തെ പൊതു കിണറിന്റെ സംരക്ഷണ ഭിത്തിയിലും പെയിന്റ് പൂശി. എന്തെങ്കിലും ലക്ഷ്യമാക്കി അടയാളം പതിച്ചതാണോ എന്നതാണ് നാട്ടുകാരുടെ ആശങ്ക. പകലാണോ രാത്രിയാണോ ഇതു ചെയ്തതെന്ന് വ്യക്തമല്ല. രാത്രി സമയത്ത് പരിസരങ്ങളിൽ അപരിചിതർ ഉൾപ്പെടെ എത്തുന്നുണ്ടെന്ന് പരാതിയുണ്ട്. വാർഡ് കൗൺസിലർ കൂടിയായ നഗരസഭ സ്ഥിര സമിതി ചെയർമാൻ പി.എസ്.സുജിത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. English Summary:
Black paint marks have spread fear in the Keerelimala Colony area, with residents discovering unsettling black paint markings on various homes and even a public well. Authorities have been alerted as locals worry about the intentions behind these mysterious symbols, especially with reports of strangers in the vicinity at night.
Pages: [1]
View full version: കൊച്ചിയിലെ വീടുകളുടെ ചുവരിലും ഇലക്ട്രിക് ബൾബിലും ജനലിലും കറുത്ത ‘സ്കെച്ച്’; ആശങ്കയിൽ നാട്ടുകാർ