LHC0088 Publish time 1 hour(s) ago

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2026/2/7/local-road-accident-news.jpg?w=1120&h=583



ന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു നിർത്തുന്നത്. ഈ സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സർക്കാർ പദ്ധതി. കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ‘രാഹ് വീർ പദ്ധതി’ നടപ്പാക്കുന്നത്. റോഡരികിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കായിരിക്കും ഈ സമ്മാനത്തിന് അർഹത.
What you should read next

[*] യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തു, പൊലീസ് സേനകൾ തമ്മിൽ പോര്; റോഡിൽ നാടകീയ സംഭവങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


∙ മേൽനോട്ടത്തിന് ജില്ലാതല സമിതി

പണം സമ്മാനമായി നൽകുന്നതുകൊണ്ടുതന്നെ തട്ടിപ്പുകൾ ഒഴിവാക്കാൻ മേൽനോട്ടവുമുണ്ടാവും. ഓരോ കേസിലും സുതാര്യത ഉറപ്പാക്കാൻ ജില്ലാതല മൂല്യ നിർണയ സമിതിയെ നിയമിക്കും. ഈ സമിതിയിൽ ജില്ലാ മജിസ്‌ട്രേറ്റ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ, ചീഫ് മെഡിക്കൽ ഓഫിസർ, ആർടിഒ എന്നിവരാണ് അംഗങ്ങളായി ഉണ്ടാകുക.
What you should read next

[*] Live വീണയ്ക്ക് വിദഗ്ധ പരിശോധന; കോടിയേരിയിൽ കോൺഗ്രസ് ഓഫിസിനു തീയിട്ടു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സമിതിയുടെ പരിശോധന പൂർത്തിയായ കേസുകളിലെ ഗുണഭോക്താക്കൾക്ക് പണം ഓൺലൈൻ ട്രാൻസ്ഫർ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. ഡൽഹിയിലെ റോഡുകളിൽ 2025ൽ 1,617 പേർക്കാണ് ജീവൻ നഷ്ടമായത്. രാഹ് വീർ പദ്ധതി പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തുമെന്നും അപകടത്തിൽ പെടുന്നവർക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കാൻ ഉപകരിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
JUST IN

[*]
9 SECONDS AGO രഞ്ജിയിൽ തലക്കളി! കർണാടക ഫീൽഡറെ തലകൊണ്ടിടിച്ച് കശ്മീർ ക്യാപ്റ്റൻ, സീനിയറെ അപമാനിച്ചെന്ന് ന്യായീകരണം! Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 MINUTES AGO വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO ഒടുവിൽ ആ രഹസ്യം പുറത്ത്; ഭൂമിയിലേക്ക് മടങ്ങാൻ കാരണം തന്റെ ആരോഗ്യ പ്രശ്നമെന്ന് മൈക്ക് ഫിൻകെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
25,000 Reward for Accident Rescuers: Delhi government has announced a Rs 25,000 reward for individuals who help accident victims reach the hospital, aiming to encourage more people to assist those in distress on busy roads. This \“Raahveer Scheme\“ is implemented under the central government\“s \“Good Samaritan\“ guidelines to ensure accident victims receive prompt medical attention and reduce fatalities.
Pages: [1]
View full version: വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം