Chikheang Publish time 1 hour(s) ago

‘ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയത് 36 ലക്ഷം വോട്ട്; കേരളത്തിൽ 60 സീറ്റുവരെ നേടാൻ ബിജെപി മുന്നണിക്ക് കരുത്തുണ്ട്’

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kozhikode/images/2026/2/25/c-sadanandan-1.jpg?w=1120&h=583



ബേപ്പൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ നിലവിലുള്ള മുന്നണി സംവിധാനം അപ്രസക്തമാവുമെന്ന് രാജ്യസഭാ എംപി സി.സദാനന്ദൻ. എൽഡിഎഫും യുഡിഎഫും അതുപോലെയുണ്ടാവില്ല. ഒരുഭാഗത്ത് എൻഡിഎയും മറുഭാഗത്ത് ഇൻഡി മുന്നണിയും എന്ന നിലയിലാകും 2031ലെ തിരഞ്ഞെടുപ്പിലെ മുന്നണി സമവാക്യം. ബിജെപിയും എൻഡിഎയും നിർണായക ശക്തിയായി മാറി. സാന്നിധ്യമറിയിക്കുക എന്ന അവസ്ഥയിൽ നിന്ന് വിജയിക്കാനായി മത്സരിക്കുക എന്ന തലത്തിലേക്ക് എൻഡിഎ മാറി. ലോക്സഭ തിരഞ്ഞെടുപ്പിൽ 36 ലക്ഷം വോട്ട് നേടിയ എൻഡിഎയ്ക്ക് കേരളത്തിൽ 36 സീറ്റ് മുതൽ 60 സീറ്റു വരെ നേടാനുള്ള കരുത്തുണ്ട്. വികസന മുദ്രാവാക്യമുയർത്തിയാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചെറുവണ്ണൂരിൽ ബേപ്പൂർ നിയോജക മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് ശ്രീപദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.ശ്രീശൻ സ്വാഗതം പറഞ്ഞു. അജയ് നെല്ലിക്കോട്, ഇ.പ്രശാന്ത്കുമാർ, രമ്യ മുരളി, ശശിധരൻ എൻ സുരേഷ്, ബിഡിജെഎസ് ജില്ല ജന. സെക്രട്ടറി ശശി, അയ്യപ്പൻ, അരുൺകുമാർ, ഷിനു പിണ്ണാണത്ത്, പി.പ്രഭിഷ, ദൽജിത്ത്, മോഹനൻ മാസ്റ്റർ, കെ.പി. വേലായുധൻ, പ്രേമാനന്ദൻ, ചാന്ദ്നി ഹരിദാസ്, വിജിത്ത്, വിന്ധ്യ സുനിൽകുമാർ, കൃഷ്ണൻ പുഴയ്ക്കൽ, മണ്ഡലം പ്രസിഡൻ്റ്മാരായ സാബുലാൽ, രാജേഷ് എന്നിവർ പ്രസംഗിച്ചു. English Summary:
The current alliance system in Kerala is expected to become irrelevant after the upcoming legislative elections, according to Rajya Sabha MP C. Sadanandan. He predicts a shift to a dynamic where NDA will be a significant force, potentially winning between 36 to 60 seats.
Pages: [1]
View full version: ‘ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയത് 36 ലക്ഷം വോട്ട്; കേരളത്തിൽ 60 സീറ്റുവരെ നേടാൻ ബിജെപി മുന്നണിക്ക് കരുത്തുണ്ട്’