ഹസ്രത്ത് നിസാമുദ്ദീൻ, അമൃത് ഭാരത്, അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ
https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2025/11/21/local-news-train.jpg?w=1120&h=583തിരുവനന്തപുരം ∙ കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് അധികമായി 4 സ്റ്റോപ് അനുവദിച്ചത്.
തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് സർവീസ് നടത്തുന്ന ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിന് ചെങ്ങന്നൂരും, നാഗർകോവിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട, വടകര എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിലുമാണ് പുതിയ സ്റ്റോപ് അനുവദിച്ചത്.
English Summary:
New train stops have been approved for three trains operating through Kerala, enhancing connectivity for passengers. This includes additional stops for the Hazrat Nizamuddin Express, Amrit Bharat Express, and Antyodaya Express, benefiting travelers to and from key stations across the state.
Pages:
[1]