LHC0088 Publish time 1 hour(s) ago

അയൽവാസിയുടെ സഞ്ചയനം കഴിഞ്ഞു വീട്ടിലെത്തി; 10 വർഷം മുൻപ് സ്വന്തം കല്ലറ നിർമിച്ചയാൾ ജീവനൊടുക്കിയ നിലയിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/thiruvananthapuram/images/2026/2/25/mohanan-death.jpg?w=1120&h=583



പോത്തൻകോട് ∙ 10 വർഷം മുൻപ് വീട്ടിൽ തനിക്കായി കല്ലറ പണിയുകയും മരണാനന്തര കർമങ്ങൾക്കു പണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നയാൾ തൂങ്ങി മരിച്ച നിലയിൽ. പന്തലക്കോട് വട്ടക്കരിക്കകം പുതുവൽ പുത്തൻ വീട്ടിൽ മോഹനൻ (72) ആണ് മരിച്ചത്. 22ന് രാവിലെ അയൽവാസിയുടെ സഞ്ചയനം കഴിഞ്ഞു വീട്ടിലെത്തിയ ശേഷം മോഹനൻ കിടപ്പുമുറിയിൽ ജീവനൊടുക്കിയെന്നാണു വിവരം. മരണം മറ്റാർക്കും ബാധ്യതയാകരുതെന്നു കരുതിയാണു മോഹനൻ 10 വർഷം മുൻപ് കോൺക്രീറ്റ് പാളികൾ കൊണ്ടു കല്ലറ നിർമിച്ചതെന്നും കർമങ്ങൾക്കായി പണം അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. മോഹനൻ നിർമിച്ച കല്ലറയിൽ തന്നെ മൃതദേഹം അടക്കം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. English Summary:
Pothencode man builds own tomb and prepares for his death ten years in advance, setting aside money for his own funeral. The 72-year-old was later found dead and was buried in the very tomb he had constructed for himself.
Pages: [1]
View full version: അയൽവാസിയുടെ സഞ്ചയനം കഴിഞ്ഞു വീട്ടിലെത്തി; 10 വർഷം മുൻപ് സ്വന്തം കല്ലറ നിർമിച്ചയാൾ ജീവനൊടുക്കിയ നിലയിൽ