Chikheang Publish time 1 hour(s) ago

ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കുന്നതിനിടെ ഒരു തിളക്കം, നോക്കിയപ്പോൾ ഡയമണ്ട്; മാതൃകയായി തൃക്കരിപ്പൂരിലെ ഹരിതകർമസേന

https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2026/2/25/thrikaripur-1.jpg?w=1120&h=583



തൃക്കരിപ്പൂർ ∙ കുപ്പയിൽ തിളങ്ങിയത് 2 ലക്ഷത്തിന്റെ ഡയമണ്ട്. പ്രവൃത്തിയിൽ തെളിഞ്ഞുയർന്നത് ഹരിതകർമസേനയുടെ സത്യസന്ധത. ഇന്നലത്തെ ദിവസം തൃക്കരിപ്പൂരിലെ ഹരിതകർമസേനയുടെ സേവന മികവും വിശ്വാസ്യതയുമാണ് ഏറെ ചർച്ചയായത്. എം.ഉഷ പള്ളത്തിൽ, സ്മിത തങ്കയം, എം.ഷൈല ഉടുമ്പുന്തല, എ.പി.ടി.ജുവൈരിയ മെട്ടമ്മൽ എന്നിവർ ചേർന്ന ഹരിതകർമസേനാ സംഘം ബസ് സ്റ്റാൻഡ് പരിസരത്ത് പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്നു. മാസത്തിൽ ടൗൺ കേന്ദ്രീകരിച്ചു നടത്തുന്ന പ്ലാസ്റ്റിക് കലക്‌ഷന്റെ ഭാഗമായിരുന്നു ഇത്. കനറാ ബാങ്ക് ശാഖാ പരിസരത്തെത്തിയപ്പോൾ തറയിൽനിന്ന് ആഭരണം കണ്ടുകിട്ടി. ഉഷയ്ക്കായിരുന്നു കിട്ടിയത്. പരിശോധിച്ചപ്പോൾ 2 ലക്ഷത്തോളം രൂപ വിലവരുന്ന ഡയമണ്ടിന്റെ നെക്‌ലസ് ആണെന്ന് തിരിച്ചറിഞ്ഞു.

ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ലയെയും വിഇഒ റാഷിദിനെയും അറിയിച്ചു. പിന്നീട് ഉടമയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. ടൗണിലെ സ്ഥാപനത്തിലേക്കു വന്ന ഡോ.ധന്യയുടെതാണ് കളഞ്ഞു കിട്ടിയ ഡയമണ്ടെന്നു തിരിച്ചറിഞ്ഞു. വിവരം ലഭിച്ചെത്തിയ ഡോ.ധന്യയ്ക്ക് സാജിത സഫറുല്ല, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ടി.എസ്.നജീബ്, പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നെക്‌ലസ് കൈമാറി.
English Summary:
Haritha Karma Sena in Trikarpur, who found and returned a diamond necklace worth lakhs. This incident highlights their integrity and dedication to community service.
Pages: [1]
View full version: ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കുന്നതിനിടെ ഒരു തിളക്കം, നോക്കിയപ്പോൾ ഡയമണ്ട്; മാതൃകയായി തൃക്കരിപ്പൂരിലെ ഹരിതകർമസേന