deltin33 Publish time 2 hour(s) ago

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

https://img-mm.manoramaonline.com/content/dam/mm/mo/archive/technology/technology-news/images/2026/2/23/whatsapp-phone.jpg?w=1120&h=583



ന്യൂഡൽഹി∙ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
What you should read next

[*] Live ജാർഖണ്ഡ് വിമാനാപകടം: എയർ ആംബുലൻസിന് ബ്ലാക് ബോക്സില്ല, അന്വേഷണം വെല്ലുവിളി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകാം. ഐടി ആക്ടിന്റെ സെക്‌ഷൻ 69എ പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരെയാണ് നടപടി എടുത്തത്.
What you should read next

[*] ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്‌ഷൻ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്.
JUST IN

[*]
2 MINUTES AGO അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
20 MINUTES AGO Live ജാർഖണ്ഡ് വിമാനാപകടം: എയർ ആംബുലൻസിന് ബ്ലാക് ബോക്സില്ല, അന്വേഷണം വെല്ലുവിളി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
48 MINUTES AGO ‘‘ചെറുപുഴ.. താബോർ, താബോർ’’: ബസിലേക്ക് ആളെ വിളിച്ചുകയറ്റി അബൂബക്കറും അഭിലാഷും; അഭിനന്ദനപോസ്റ്റുമായി മന്ത്രി Kannur

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
OTT platforms banned in India: OTT platforms banned in India now include MoodX VIP, Koyal PlayPro, Digimovie Plex, Feel, and Jugnu due to broadcasting obscene content. This action was taken by the Ministry of Information and Broadcasting under the provisions of the IT Act, following a series of similar bans.
Pages: [1]
View full version: അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം