cy520520 Publish time 1 hour(s) ago

ശബരിമല സ്വർണക്കൊള്ള: ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പ ജ്യോതി തെളിയിച്ച് ബിജെപി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/ayyappa-jyothi-at-cliff.jpg?w=1120&h=583



തിരുവനന്തപുരം∙ നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയുടെ പേരില്‍ അന്ന് രാഷ്ട്രീയം കളിച്ച സിപിഎമ്മും കോണ്‍ഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.
What you should read next

[*] ‘ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; നിർണായക പരാമർശവുമായി സുപ്രീം കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ എസ്‌ഐടിക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ജനങ്ങളെ വിഢിയാക്കാന്‍ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല. ശബരിമല കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും 2018ല്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും   \“അയ്യപ്പജ്യോതി\“ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
What you should read next

[*] ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സ്വര്‍ണ്ണക്കൊള്ളയുടെ പേരില്‍ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്, ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് കെ.സോമന്‍, സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയന്‍ അടക്കമുള്ളവർ പങ്കെടുത്തു.
JUST IN

[*]
1 MINUTE AGO ശബരിമല സ്വർണക്കൊള്ള: ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പ ജ്യോതി തെളിയിച്ച് ബിജെപി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
43 MINUTES AGO ജീവിതത്തിൽ പശ്ചാത്തപിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖം, ടീസർ പുറത്ത് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 53 MINUTES AGO മണ്ണില്‍ അലിഞ്ഞില്ലാതാകും, ഈ കുപ്പി; പ്ലാസ്റ്റിക് പ്രശ്‌നത്തിനു പരിഹാരവുമായി ഹില്ലി അക്വാ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
BJP Lights \“Ayyappa Jyothi\“: Sabarimala gold robbery has prompted the BJP to stage an \“Ayyappa Jyothi\“ protest in front of the Chief Minister\“s residence, demanding the case be transferred to the CBI. Party leaders accused both the ruling party and the opposition of playing politics with the faith of devotees and mishandling the investigation.
Pages: [1]
View full version: ശബരിമല സ്വർണക്കൊള്ള: ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പ ജ്യോതി തെളിയിച്ച് ബിജെപി