cy520520 Publish time 1 hour(s) ago

വിമാനയാത്രികരുടെ ജീവൻ അപകടത്തിലാക്കി തട്ടിപ്പ്; നിലത്തിറക്കിയത് നൂറുകണക്കിന് വിമാനങ്ങൾ, ലോകത്തെ നടുക്കി യുവാവ്

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/europe/images/2026/2/24/uk-court-jails-aog-technics-director-jose-alejandro-zamora-yrala-for-4-years-8-months-in-fake-aircraft-parts-scam.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ലണ്ടൻ∙ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിമാനയാത്രികരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ വ്യാജ വിമാനഭാഗങ്ങൾ വിറ്റഴിച്ച തട്ടിപ്പുകാരന് കോടതി ശിക്ഷ വിധിച്ചു. ബ്രിട്ടിഷ് കമ്പനിയായ എ.ഒ.ജി ടെക്നിക്സ് ഡയറക്ടറും മുൻ ടെക്നോ ഡിജെയും ആയിരുന്ന ഹോസെ അലക്സാണ്ടറോ സമോറ ഇറാലയാണ് (38) സൗത്ത്‌വാർക്ക് ക്രൗൺ കോടതി ശിക്ഷിച്ചത്. നാല് വർഷവും എട്ട് മാസവുമാണ് പ്രതിക്ക് തടവ് വിധിച്ചത്.
What you should read next

[*] ‘കാറിന്റെ വാതിലുകൾ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു’: പ്രതികാരത്തിന്റെ ഭിക്ഷാടനം, പല കഥ ഒരു ലക്ഷ്യം; ജാഗ്രത വേണമെന്ന് യുഎഇ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ബ്രിട്ടനിലെ സറേയിലെ വെർജീനിയ വാട്ടർ സ്വദേശിയായ സമോറ ഇറാല, 2019 നും 2023 നും ഇടയിൽ നടത്തിയ ഈ കച്ചവടത്തിലൂടെ ഏകദേശം 70 കോടിയോളം രൂപ (ഏഴ് മില്യൻ പൗണ്ട്) സമ്പാദിച്ചതായാണ് ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫിസ് കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള ഗാരേജിൽ ഇരുന്നാണ് സമോറ ഇറാല ലോകത്തെ പ്രമുഖ വിമാനക്കമ്പനികളെ കബളിപ്പിച്ചത്. വിമാന എൻജിനുകളിൽ ഉപയോഗിക്കുന്ന നിർണ്ണായക ഭാഗങ്ങളായ ബ്ലേഡുകൾ (Engine Blades), ബോൾട്ടുകൾ, വാഷറുകൾ എന്നിവ പലയിടങ്ങളിൽ നിന്നും ഇയാൾ ശേഖരിച്ചു. തുടർന്ന് കംപ്യൂട്ടറിൽ കൃത്രിമമായി നിർമിച്ച സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഇവ യഥാർഥ ഭാഗങ്ങളാണെന്ന് വരുത്തിതീർക്കുകയായിരുന്നു. ADVERTISEMENT Go AD-FREE

ലോകത്ത് ഏറ്റവും കൂടുതൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന CFM56 എൻജിനുകളിലാണ് ഇയാൾ വിറ്റ അറുപതിനായിരത്തോളം വ്യാജ ഭാഗങ്ങൾ ഘടിപ്പിച്ചത്. ബോയിംഗ് 737, എയർബസ് എ320 തുടങ്ങിയ ജനപ്രിയ യാത്രാവിമാനങ്ങളെല്ലാം ഈ എൻജിനിലാണ് പ്രവർത്തിക്കുന്നത്.

വിശ്വസനീയത വർധിപ്പിക്കാനായി സമോറ ഇറാല തന്റെ കമ്പനിയിൽ ധാരാളം ജീവനക്കാരുണ്ടെന്ന് വരുത്തിതീർത്തു. കസ്റ്റമർമാർക്ക് ലഭിച്ചിരുന്ന ഇമെയിലുകളിലും ഗുണനിലവാര സർട്ടിഫിക്കറ്റുകളിലും ഒപ്പിട്ടിരുന്നത് ഇയാൾ തന്നെ സൃഷ്ടിച്ച വ്യാജ മാനേജർമാരായിരുന്നു.

‘വിശ്വസിക്കാനാവാത്ത വിധം പൊതുജനസുരക്ഷയെ അപകടത്തിലാക്കിയ നടപടിയാണിത്’– സീരിയസ് ഫ്രോഡ് ഓഫിസ് ഓപ്പറേഷൻസ് ഡയറക്ടർ എമ്മ ലക്സ്റ്റൺ പറഞ്ഞു. ADVERTISEMENT Go AD-FREE

2023ൽ പോർച്ചുഗലിലെ പ്രമുഖ വിമാനക്കമ്പനിയായ ടി.എ.പിഒരു എൻജിനിൽ ബോൾട്ട് ഉറപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എ.ഒ.ജി ടെക്നിക്സ് നൽകിയ ബോൾട്ട് എൻജിനിൽ കൃത്യമായി ഇരിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തെളിഞ്ഞു.

ഇതോടെ ബ്രിട്ടനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, അമേരിക്കയിലെ എഫ്.എ.എ, യൂറോപ്പിലെ ഇ.എ.എസ്.എ എന്നിവ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തുടർന്ന് ലോകമെമ്പാടുമുള്ള നൂറുകണക്കിന് വിമാനങ്ങൾ അടിയന്തരമായി സർവീസ് നിർത്തിവച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഏകദേശം 400 കോടി രൂപ (39.3 മില്യൻ പൗണ്ട്) ആണ് ഈ തട്ടിപ്പ് മൂലം ആഗോള വ്യോമയാന മേഖലയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം.

റയൻ എയർ, അമേരിക്കൻ എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ്, ടി.എ.പി എയർ പോർച്ചുഗൽ തുടങ്ങിയ കമ്പനികൾ ഈ തട്ടിപ്പിന് ഇരയായവരാണ്. നേരിട്ട് വാങ്ങിയതല്ലെങ്കിലും അമേരിക്കൻ എയർലൈൻസ് തങ്ങളുടെ 28 എൻജിനുകളിൽ വ്യാജ ഭാഗങ്ങൾ എത്തിയതായി കണ്ടെത്തി. ഏകദേശം 220 കോടി രൂപയുടെ നഷ്ടമാണ് അവർക്ക് മാത്രമുണ്ടായത്. ADVERTISEMENT GO AD-FREE

‘ദിവസേന വിമാനത്തിൽ സഞ്ചരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനങ്ങളെ നിങ്ങൾ പാടെ തകർത്തുവെന്ന് ’ – ജസ്റ്റിസ് സൈമൺ പിക്കൻ വിധിപ്രസ്താവത്തിൽ പറഞ്ഞു. തടവ് ശിക്ഷയ്ക്ക് പുറമെ എട്ട് വർഷത്തേക്ക് കമ്പനി ഡയറക്ടർ സ്ഥാനത്തുനിന്ന് ഇറാലയെ അയോഗ്യനാക്കി. ഇയാൾ സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഈ വിധി വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. English Summary:
UK Court Jails AOG Technics Director Jose Alejandro Zamora Yrala for 4 Years 8 Months in Fake Aircraft Parts Scam
Pages: [1]
View full version: വിമാനയാത്രികരുടെ ജീവൻ അപകടത്തിലാക്കി തട്ടിപ്പ്; നിലത്തിറക്കിയത് നൂറുകണക്കിന് വിമാനങ്ങൾ, ലോകത്തെ നടുക്കി യുവാവ്