‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി; സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി - ഇന്നത്തെ പ്രധാന വാർത്തകൾ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/recap-24-2-2026.jpg?w=1120&h=583വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ഹൈക്കോടതി ചോദ്യങ്ങളുയയർത്തിയതും ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി ലഭിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടർന്ന്, ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മൻഡേൽസനെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തതും ഒരുവർഷം മുൻപ് മരിച്ച രോഗിക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പ് നോട്ടിസ് അയച്ചതും ശ്രദ്ധിക്കപ്പെട്ടു. ബിജെപിയുടെ ആദ്യ ബജറ്റ് ആശാനാഥ് അവതരിപ്പിച്ചതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കി. ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിയില്‍ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നല്‍കിയത്
വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സിനിമ കാണുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും
ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി, തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. ഇതിനുശേഷം ഒരുവർഷം മുൻപ് രോഗി മരിച്ചു. എന്നാൽ ഇതൊന്നും അറിയാതെ തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിന്‍റെ നോട്ടിസ്. ADVERTISEMENT Go AD-FREE
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടർന്ന്, ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മൻഡേൽസനെ (72) ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിലാണ് അറസ്റ്റ്.
പതിറ്റാണ്ടുകള്‍ക്കു ശേഷം പിടിച്ചെടുത്ത തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരിപ്പിച്ച് ഡപ്യൂട്ടി മേയര്‍ ആശാനാഥ്. നഗരത്തില്‍ വീടില്ലാത്തവര്‍ക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതിയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ADVERTISEMENT Go AD-FREE
JUST IN
[*]
14 SECONDS AGO ‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി; സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
2 MINUTES AGO പി. ജയരാജൻ പയ്യന്നൂരിൽ മത്സരിക്കുമോ? കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സന്ദർശനം സൂചന; ചരടു വലിച്ച് പിജെ ആർമി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
5 MINUTES AGO Live പിഎസ്‍സി പ്രായപരിധി കൂട്ടി; 40 വയസ്സുവരെ അപേക്ഷിക്കാം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Today\“s Recap 24-2-2026
Pages:
[1]