അക്ഷയ കേന്ദ്രം തുടങ്ങാൻ തയാറാണോ? ഇതാ അവസരം
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/23/know-your-scheme-akshaya-centre.jpeg?w=1120&h=583തിരുവനന്തപുരം ∙ സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതി, 14 ജില്ലകളിൽ 1037 സ്‌ഥലങ്ങളിൽ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 880 ഇടത്തും പട്ടികജാതി വിഭാഗത്തിൽ 103 ഇടത്തും പട്ടിക വർഗ വിഭാഗത്തിൽ 54 ഇടത്തുമാണ് അപേക്ഷ ക്ഷണിച്ചത്.
What you should read next
[*] ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാർക്ക് ഇ–ഓട്ടോറിക്ഷ; കരുതലുമായി ‘സ്നേഹയാനം’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ആർക്കൊക്കെ അപേക്ഷിക്കാം?
കഴിഞ്ഞ ജനുവരി 1ന് 18 വയസ്സായവരും 50 വയസ്സ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കംപ്യൂട്ടർ ജ്‌ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടകമുറി സൗകര്യമുള്ള വർക്കും വെയ്‌റ്റേജ് ലഭിക്കും.ADVERTISEMENT Go AD-FREE
എങ്ങനെ അപേക്ഷിക്കാം
അപേക്ഷകൾ എൽബിഎസ് വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. വെബ്സൈറ്റ്: https://Ibsedp.Ibscentre.in/akshaya26/ ADVERTISEMENT Go AD-FREE
സംശയങ്ങൾക്ക് എൽബിഎസിന്റെ 0471 2560311 (312), 9400923669 എന്നീ നമ്പറുകളിലോ Ibscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിജ്‌ഞാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അക്ഷയ ജില്ലാ പ്രോജക്ട‌് ഓഫിസ് / തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ, അക്ഷയ പദ്ധതിയുടെ വെബ്സൈറ്റ് https://akshaya.kerala.gov.in/ എന്നിവയിൽ ലഭ്യമാണ്. മാർച്ച് 7 വരെ അപേക്ഷിക്കാം.
JUST IN
[*]
45 SECONDS AGO അക്ഷയ കേന്ദ്രം തുടങ്ങാൻ തയാറാണോ? ഇതാ അവസരം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
15 MINUTES AGO മുംബൈ നഗരത്തിലെ മേൽപാലങ്ങൾക്ക് താഴെ കൃഷിയിടം ഒരുങ്ങും; 24,000 ചതുരശ്രയടിയിൽ പച്ചക്കറി, പഴം കൃഷികൾ Mumbai News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
18 MINUTES AGO ലൈംഗികാതിക്രമക്കേസ്: സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി, പാസ്‌പോര്‍ട്ട് നല്‍കി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Akshaya Project: The Akshaya Project, the official online service provider of the State Government, is selecting entrepreneurs for 1037 locations across 14 districts. Applications have been invited for 880 locations in the General category, 103 in the Scheduled Caste category, and 54 in the Scheduled Tribe category.
Pages:
[1]