ആഭ്യന്തര, രാജ്യാന്തര റബർ വിലയിൽ കുതിപ്പ്; എന്നിട്ടും കർഷകന് പ്രതിസന്ധി
https://img-mm.manoramaonline.com/content/dam/mm/mo/business/commodity/images/2025/1/3/rubber-main-001.jpg?w=1120&h=583കോട്ടയം ∙ റബറിന്റെ ആഭ്യന്തരവില വർധിക്കുന്നു. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4നു കിലോഗ്രാമിന് 218 രൂപയ്ക്കു കച്ചവടം നടന്നു. അടുത്ത ദിവസം 225 രൂപയിൽ എത്തുമെന്നും വിപണിയിൽ ഷീറ്റ് റബറിന്റെ ക്ഷാമം രൂക്ഷമാണെന്നും ഉൽപാദകസംഘങ്ങൾ പറയുന്നു.
ALSO READ
[*] സ്വർണവിലയെ പിടിച്ചുയർത്തി ട്രംപ് താരിഫും ഇറാൻ യുദ്ധഭീതിയും; കേരളത്തിൽ ഇന്നും വൻ വർധന, ‘വെറുതേ’ റിവേഴ്സ് ഗിയറിട്ട് വെള്ളി Commodity
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കിലോഗ്രാമിന് 217 രൂപയായി ഉയർന്നു. രാജ്യാന്തര മാർക്കറ്റിലും വില ഉയരുകയാണ്. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് വില 221.42 രൂപയാണ്. ലാറ്റക്സ് സ്പോട്ട് ശരാശരി വില 214 രൂപയാണെന്നും ഉൽപാദകസംഘങ്ങൾ പറയുന്നു. ഇലപൊഴിച്ചിൽ കാരണം ടാപ്പിങ് നിർത്തിയതിനാൽ ഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല എന്നതാണു കർഷകർ നേരിടുന്ന പ്രതിസന്ധി.
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Why is RSS4 rubber price hitting 218 rupees/kg in India?
Pages:
[1]