‘ക്ഷണിച്ചാൽ പോകും, ഇല്ലെങ്കിലും പരാതിയില്ല’; സതീശനൊപ്പം വരുമോ സണ്ണി?; യുഡിഎഫ് ക്യാംപിൽ ആകാംക്ഷ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/sunny-kapicad-vd-satheesan.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/ck-asha-vote-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/ck-asha-vote-mob.jpg?w=575&h=auto
കോട്ടയം ∙ പ്രമുഖ ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കുമോയെന്നതിൽ ആകാംക്ഷ. യാത്ര ഇന്ന് രാവിലെ കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചു. വൈക്കത്ത് യുഡിഎഫ് സ്വതന്ത്രനായി സണ്ണി എം. കപിക്കാട് മത്സരിക്കുമെന്നാണ് അഭ്യൂഹം. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. സ്ഥാനാർഥി പട്ടിക എവിടെയുമെത്താത്ത സാഹചര്യത്തിൽ സണ്ണിയെ യാത്രയിലേക്ക് ക്ഷണിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് വിവരം. സണ്ണി എം. കപിക്കാട് യാത്രയിൽ പങ്കെടുത്ത ശേഷം ഉറപ്പ് പറഞ്ഞ സീറ്റ് നൽകാനായില്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നതാണ് പ്രശ്നം. യാത്രയിൽ പങ്കെടുക്കാൻ തന്നെ ഇതുവരെ കോൺഗ്രസ് നേതാക്കൾ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് സണ്ണി എം.കപിക്കാട് മനോരമ ഓൺലൈനോട് പറഞ്ഞു. വൈക്കത്ത് നാളെ 11.30നാണ് യാത്ര എത്തുന്നത്.
What you should read next
[*] ആരാണ് കെ. ബാബു പറഞ്ഞ മികച്ച സ്ഥാനാർഥി? കന്നിയങ്കത്തിന് അനിൽ, തിരിച്ചു വരാൻ സാജു പോൾ; രാജീവും എൽദോസും സജീവം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘യുഡിഎഫ് യാത്രയിൽ പങ്കെടുക്കണമെന്ന് അറിയിച്ചിട്ടില്ല. ഞാൻ അങ്ങോട്ട് അപേക്ഷിച്ചിട്ടുമില്ല. അവർ പരിഗണിക്കുന്നുണ്ടെങ്കിൽ അറിയിക്കുമല്ലോ. ഇന്ന് അവർ വിളിക്കുമോയെന്ന് അറിയില്ല. എങ്കിലും കൂടെയുള്ള പ്രവർത്തകരോട് യാത്രയിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു സമ്മേളന വേദിയിലേക്ക് ക്ഷണിച്ചാൽ പോകും. ഇത് യുഡിഎഫ് നടത്തുന്ന പരിപാടിയാണ്. യുഡിഎഫിന്റെ നേതാക്കൾ തന്നെ വലിയൊരു നിരയുണ്ട്. എന്നെ ഒരു സ്ഥാനാർഥിയായി പരിഗണിക്കുന്നു എന്നതിനപ്പുറം അമിത പ്രതീക്ഷയില്ല. ക്ഷണിച്ചില്ലെങ്കിൽ പരാതിയൊന്നുമില്ല. ക്ഷണിച്ചാൽ പോകും, ക്ഷണിച്ചില്ലെങ്കിൽ പോകില്ല.
What you should read next
[*] സമൂഹമാധ്യമ അക്കൗണ്ട് പോലുമില്ലാത്ത കനഗോലു; പ്രഫഷനലിനപ്പുറം തനി കോൺഗ്രസുകാരൻ; 2023ൽ സിപിഎമ്മിന് ‘പരിചയപ്പെടുത്തിയത്’ പിണറായി! Opinion And Analysis
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ച ഔദ്യോഗികമായി നടന്നതാണ്. പ്രതിപക്ഷ നേതാവാണ് വൈക്ക് സീറ്റെന്ന ഓഫർ പറഞ്ഞത്. ചർച്ച അനൗദ്യോഗികം ആയിരുന്നില്ല. സ്ഥാനാർഥിത്വം പ്രഖ്യാപിക്കട്ടെ എന്ന സ്റ്റാൻഡിലാണ് ഞാൻ നിൽക്കുന്നത്. ആശയവിനിമയം നടത്തിയത് അനുസരിച്ച് ഇപ്പോൾ വരെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയാണ്. തർക്കമൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല. പുതുയുഗ യാത്രയ്ക്കിടയിലും വി.ഡി, സതീശനുമായി കോഴിക്കോട് വച്ച് സംസാരിച്ചിരുന്നു. 25ന് മുൻപ് ആദ്യ പട്ടിക വരുമെന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. 15ന് മുൻപ് സ്ഥാനാർഥിത്വം അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് നടന്നില്ലല്ലോ. സ്ഥാനാർഥി ആയിരുന്നെങ്കിൽ യാത്രയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ പങ്കെടുക്കണമോയെന്ന് അവർ തീരുമാനിക്കേണ്ട കാര്യമാണ്. സ്ഥാനാർഥി ആയിരുന്നെങ്കിൽ യാത്രയിൽ പങ്കെടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു’’ – സണ്ണി എം.കപ്പിക്കാട് പറഞ്ഞു.
തുടർച്ചയായി ഇടതുപക്ഷം ജയിക്കുന്ന വൈക്കം മണ്ഡലത്തിൽ ദലിത് പിന്നാക്ക വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് സണ്ണി എം. കപിക്കാടിനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. 1991നു ശേഷം യുഡിഎഫ് ഇതുവരെ വൈക്കം മണ്ഡലത്തിൽ വിജയിച്ചിട്ടില്ല. സിപിഐ നേതാവ് സി.കെ. ആശയാണ് സിറ്റിങ് എംഎൽഎ. തുടർച്ചയായി രണ്ട് തവണയാണ് സിപിഐയുടെ പ്രതിനിധിയായി സി.കെ. ആശ വൈക്കത്ത് നിന്നും നിയമസഭയിലെത്തിയത്.https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/ck-asha-vote-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/ck-asha-vote-mob.jpg?w=575&h=autoADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO ‘ക്ഷണിച്ചാൽ പോകും, ഇല്ലെങ്കിലും പരാതിയില്ല’; സതീശനൊപ്പം വരുമോ സണ്ണി?; യുഡിഎഫ് ക്യാംപിൽ ആകാംക്ഷ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
11 MINUTES AGO ആഭ്യന്തര, രാജ്യാന്തര റബർ വിലയിൽ കുതിപ്പ്; എന്നിട്ടും കർഷകന് പ്രതിസന്ധി Commodity
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
30 MINUTES AGO പാനമ കനാൽ: ഹോങ്കോങ് കമ്പനി പടിക്കുപുറത്ത്; ട്രംപിന് വൻ വിജയം, ചൈനയ്ക്ക് അപ്രതീക്ഷിത അടി Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Sunny M Kapicad\“s participation in VD Satheesan\“s Puduyuga Yatra is a hot topic, with speculation mounting about his potential candidacy as a UDF independent in Vaikom. While discussions have occurred with Congress leadership, uncertainty remains regarding his inclusion in the Yatra and potential seat allocation.
Pages:
[1]