cy520520 Publish time 2 hour(s) ago

കടംപള്ളി ഒഴിവായാൽ കഴക്കൂട്ടത്ത് എസ്.പി. ദീപക്ക്?; നേമത്ത് ശിവൻകുട്ടി തന്നെ, ജോയിയും മുരളിയും ഒന്നിച്ച് മത്സരിക്കില്ല

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/sp-deepak-kadakampally.jpg?w=1120&h=583



തിരുവനന്തപുരം ∙ സ്ഥാനാർഥി ചർച്ചകളിലേക്ക് സിപിഎം കടക്കുമ്പോൾ ജില്ലയിലെ പ്രധാന ചോദ്യം ജില്ലാ സെക്രട്ടറി കൂടിയായ വി.ജോയി വർക്കലയിൽ വീണ്ടും മത്സരിക്കുമോ എന്നതാണ്. മണ്ഡലത്തിൽ ജോയിക്കുള്ള സ്വാധീനം ചൂണ്ടിക്കാട്ടി മത്സരിക്കാനുള്ള സാധ്യത പലരും കാണുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പോലെ നിർണായക തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കണോ വേണ്ടയോ എന്ന കാര്യം സംസ്ഥാന നേതൃത്വമാകും തീരുമാനിക്കുക.

ജോയിയെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ സംസ്ഥാന കമ്മിറ്റി അംഗം ഡി.കെ.മുരളിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെ വരുമ്പോൾ വാമനപുരം മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ തീരുമാനിക്കണം. ജോയിയും മുരളിയും ഒരുമിച്ചു മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. 26ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥിത്വം സംബന്ധിച്ച ആദ്യ ചർച്ചകളുണ്ടായേക്കും.

ജോയി മാറി നിന്നാൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം, ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ തുടങ്ങിയവരുടെ പേരുകൾ വർക്കലയിലേക്ക് പരിഗണിച്ചേക്കാം. നെയ്യാറ്റിൻകരയിൽ കെ.ആൻസലൻ തന്നെ മത്സരിക്കാനാണ് സാധ്യതയെങ്കിലും ബെൻ ഡാർവിന്റെ പേരും ചർച്ചകളിലുണ്ട്. ആറ്റിങ്ങലിൽ ഒ.എസ്.അംബികയ്ക്കു പകരം മുൻ എംഎ‍ൽഎ ബി.സത്യന്റെ പേരും ഉയർന്നിട്ടുണ്ട്. നേമത്ത് മന്ത്രി വി.ശിവൻകുട്ടി തന്നെ മത്സരിക്കാനാണ് സാധ്യത.

വിവാദങ്ങളുണ്ടെങ്കിലും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്റെ പേര് തന്നെയാണ് ശക്തമായി കേൾക്കുന്നത്. കടകംപള്ളി ഒഴിവാകുന്ന സാഹചര്യം വന്നാൽ എസ്.പി.ദീപക്കിന്റെ പേര് ചർച്ചകളിലേക്കു വരാം. വി.കെ.പ്രശാന്ത്(വട്ടിയൂർക്കാവ്) ഐ.ബി.സതീഷ്(കാട്ടാക്കട) ജി.സ്റ്റീഫൻ(അരുവിക്കര) സി.കെ.ഹരീന്ദ്രൻ(പാറശാല) എന്നിവർ വീണ്ടും മൽസരിക്കാനാണു സാധ്യത. അതേ സമയം ടേം മാനദണ്ഡത്തിൽ മുറുകെ പിടിക്കാൻ തീരുമാനിച്ചാൽ ഇവരിൽ പലരും ഒഴിവാകും. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO കടംപള്ളി ഒഴിവായാൽ കഴക്കൂട്ടത്ത് എസ്.പി. ദീപക്ക്?; നേമത്ത് ശിവൻകുട്ടി തന്നെ, ജോയിയും മുരളിയും ഒന്നിച്ച് മത്സരിക്കില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
21 MINUTES AGO ജെഫ്രി എപ്സ്റ്റീനുമായി ബന്ധം: ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 29 MINUTES AGO Live വ്യാപാരക്കരാർ: വോട്ടിങ് മാറ്റി യൂറോപ്പ്, യുഎസ് ഓഹരിക്ക് തകർച്ച, കുതിച്ച് സ്വർണം, ‘ഇറാൻ’ ചർച്ചയിൽ ഇടിഞ്ഞ് എണ്ണ, മുന്നേറാൻ ഇന്ത്യൻ വിപണി Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
CPM begins candidate discussions for the district TVM. The decision on whether to field the district secretary in a crucial election will be made by the state leadership.
Pages: [1]
View full version: കടംപള്ളി ഒഴിവായാൽ കഴക്കൂട്ടത്ത് എസ്.പി. ദീപക്ക്?; നേമത്ത് ശിവൻകുട്ടി തന്നെ, ജോയിയും മുരളിയും ഒന്നിച്ച് മത്സരിക്കില്ല