ജെഫ്രി എപ്സ്റ്റീനുമായി ബന്ധം: ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ അറസ്റ്റിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/peter-mandelson.jpg?w=1120&h=583ലണ്ടൻ ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടർന്ന്, ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസണെ (72) ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിലാണ് അറസ്റ്റ്. എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ പ്രധാന അറസ്റ്റാണിത്. കഴിഞ്ഞ ആഴ്ച ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരനെയും സമാനമായ ആരോപണങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
What you should read next
[*] എപ്‍സ്റ്റീനെ കണ്ടിട്ടു പോലുമില്ല; ‘ഇരുട്ടിന്റെ രാജകുമാരനെ’ വിശ്വസിച്ച ഈ രാജ്യത്തെ പ്രധാനമന്ത്രി രാജിയിലേക്ക്? Opinion And Analysis
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ലണ്ടനിലെ കാംഡെനിലുള്ള വസതിയിൽ നിന്നാണ് പീറ്റർ മണ്ടേൽസണെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വിൽറ്റ്‌ഷെയറിലെയും കാംഡെനിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. ജനുവരിയിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകൾ പ്രകാരം, പീറ്റർ മണ്ടേൽസണും എപ്‌സ്റ്റീനും തമ്മിൽ പൊതുസമൂഹം കരുതിയതിനേക്കാൾ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായി. 2009ൽ ഗോർഡൻ ബ്രൗൺ സർക്കാരിൽ മന്ത്രിയായിരിക്കെ പീറ്റർ എപ്‌സ്റ്റീനു ചില വിവരങ്ങൾ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്ന് 2025 സെപ്റ്റംബറിലാണ് അംബാസഡർ സ്ഥാനത്തുനിന്ന് പീറ്ററെ നീക്കിയത്. എപ്‌സ്റ്റീനുമായുള്ള സൗഹൃദത്തിൽ താൻ ആഴത്തിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ന്യൂ ലേബർ പദ്ധതിയുടെ ശിൽപികളിൽ ഒരാളായിരുന്നു പീറ്റർ. മുൻപ് രണ്ടുതവണ അഴിമതി ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട്.
What you should read next
[*] LIVE എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൻ അറസ്റ്റിൽ, പിടിയിലായത് ജന്മദിനത്തിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
2024ലാണ് കിയർ സ്റ്റാർമർ സർക്കാർ പീറ്റർ മണ്ടേൽസണെ യുഎസ് അംബാസഡറായി നിയമിച്ചത്. പൊതുപദവി ദുരുപയോഗം ചെയ്ത കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന ഗൗരവകരമായ കുറ്റമാണ് പീറ്റർ മണ്ടേൽസണെതിരെ ചുമത്തിയിരിക്കുന്നത്. ADVERTISEMENT Go AD-FREE
JUST IN
[*]
39 SECONDS AGO ജെഫ്രി എപ്സ്റ്റീനുമായി ബന്ധം: ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 8 MINUTES AGO Live വ്യാപാരക്കരാർ: വോട്ടിങ് മാറ്റി യൂറോപ്പ്, യുഎസ് ഓഹരിക്ക് തകർച്ച, കുതിച്ച് സ്വർണം, ‘ഇറാൻ’ ചർച്ചയിൽ ഇടിഞ്ഞ് എണ്ണ, മുന്നേറാൻ ഇന്ത്യൻ വിപണി Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
3 HOURS 1 MINUTE AGO തോക്കു ചൂണ്ടി വധുവിനെ തട്ടിക്കൊണ്ടുപ്പോയി; പദ്ധതി യുവതിയുടെ സമ്മതത്തോടെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Peter Mandelson, a former UK ambassador to the US, has been arrested in London in connection with his links to convicted sex offender Jeffrey Epstein. The arrest is related to allegations of abuse of public office, marking the second high-profile arrest linked to the Epstein files.
Pages:
[1]