cy520520 Publish time 2 hour(s) ago

സൺഷെയ്ഡ് സ്ലാബ് തകർന്ന് 4 മരണം; കേരളത്തിൽ എയിംസ് അടുത്ത വർഷമെന്ന് സൂചന – പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/13/todays-recap-23-02-2026.jpg?w=1120&h=583



കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാലു പേരുടെ ദാരുണാന്ത്യവും അതേ തുടർന്നുണ്ടായ വ്യാപക പ്രതിഷേധവുമാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പിഎംഎസ്എസ്‌വൈ ഉള്‍പ്പെടുത്തുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്‍കിയെന്ന വാർത്തയും പ്രധാന വാർത്തകളിൽ ഇടംനേടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അങ്കം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിലേക്കെന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ (പിഎംഎസ്എസ്‌വൈ) ഉള്‍പ്പെടുത്തുമെന്നു സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ എയിംസിന് തത്വത്തില്‍ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25ന് ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ADVERTISEMENT Go AD-FREE

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അങ്കം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി കൊച്ചിയിലെത്തുമെന്നാണ് വിവരം. രാഹുൽഗാന്ധി വ്യാഴാഴ്ച കണ്ണൂരിലെ പേരാവൂരിൽ കർഷകരുമായി സംവാദം നടത്തും.

യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ADVERTISEMENT Go AD-FREE
Just in
JUST IN

[*]
1 MINUTE AGO സൺഷെയ്ഡ് സ്ലാബ് തകർന്ന് 4 മരണം; കേരളത്തിൽ എയിംസ് അടുത്ത വർഷമെന്ന് സൂചന – പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
34 MINUTES AGO വി.ആർ.സുധീഷ് നൽകിയ മാനനഷ്ടക്കേസ്: ഷഹനാസ് കോടതിയിൽ ഹാജരായി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
44 MINUTES AGO വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Today\“s Recap 23 02 2026
Pages: [1]
View full version: സൺഷെയ്ഡ് സ്ലാബ് തകർന്ന് 4 മരണം; കേരളത്തിൽ എയിംസ് അടുത്ത വർഷമെന്ന് സൂചന – പ്രധാന വാർത്തകൾ