കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/15/narendra-modi-news-main.jpg?w=1120&h=583തിരുവനന്തപുരം∙ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ (പിഎംഎസ്എസ്‌വൈ) ഉള്‍പ്പെടുത്തുമെന്നു സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ എയിംസിന് തത്വത്തില്‍ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് 2026-27 സാമ്പത്തിക വര്‍ഷത്തെ പിഎംഎസ്എസ്‌വൈയില്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടതെന്ന് വിവരവാവകാശ മറുപടിയില്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
What you should read next
[*] എപ്‍സ്റ്റീനെ കണ്ടിട്ടു പോലുമില്ല; ‘ഇരുട്ടിന്റെ രാജകുമാരനെ’ വിശ്വസിച്ച ഈ രാജ്യത്തെ പ്രധാനമന്ത്രി രാജിയിലേക്ക്? Opinion And Analysis
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കേരളത്തിലെ എയിംസ് സംബന്ധിച്ച് ഒരു ബജറ്റിലും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു മുന്നണികളും തമ്മില്‍ വാക്‌പോര് തുടരുമ്പോഴാണ് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി പരിഗണിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. പിഎംഎസ്എസ്‌വൈ പ്രകാരം രാജ്യത്ത് ഇതുവരെ 22 എയിംസുകളാണ് ആരംഭിച്ചിരിക്കുന്നത്.
What you should read next
[*] ബംഗ്ലദേശ് സൈന്യത്തിൽ വൻ അഴിച്ചുപണി; മാറ്റം തന്ത്രപ്രധാന തസ്തികകളിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
എയിംസിന് അനുയോജ്യമായ മൂന്നു സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ 2014 ജൂണിലാണു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ കാന്തലാട് സ്ഥിതിചെയ്യുന്ന വില്ലേജുകളിലായി 154.43 ഏക്കര്‍, കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കര്‍, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കളളിക്കാട് വില്ലേജില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു സമീപത്തായി 263.45 ഏക്കര്‍, എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 123.5 ഏക്കര്‍ എന്നിവയാണ് യോജിച്ച സ്ഥലങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Just in
JUST IN
[*]
1 MINUTE AGO ‘സിസ്റ്റ’ത്തിന് വീഴ്ച; രോഗി തന്നെയാണെന്ന് ഉപകരണം എടുത്തു വച്ചതെന്ന് പറയുമോ?: കെ.സി.വേണുഗോപാൽ Ernakulam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
5 MINUTES AGO കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO ‘എത്രയും വേഗം ഇറാൻ വിടണം, ഐഡി കാർഡുകൾ കൈവശം കരുതണം’: ഇന്ത്യൻ പൗരന്മാർക്ക് നിർദേശം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
AIIMS in Kerala: AIIMS in Kerala is set to be considered under the Pradhan Mantri Swasthya Suraksha Yojana (PMSSY) for the 2026-27 financial year, as per a communication from the Finance Ministry. The state government has already proposed four potential sites in Kozhikode, Kottayam, Thiruvananthapuram, and Ernakulam for the project.
Pages:
[1]