deltin33 Publish time 2 hour(s) ago

തേജസ് യുദ്ധവിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഗുരുതര തകരാർ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/7/16/tejas-fighter-jets.jpg?w=1120&h=583



ന്യൂഡൽഹി∙ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ഈ മാസം ആദ്യം ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. വിമാനത്തിനു വലിയ തോതിൽ തകരാർ സംഭവിച്ചെന്നു ‘പിടിഐ’ റിപ്പോർട്ടു ചെയ്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
What you should read next

[*] ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റ് സുരക്ഷിതനാണ്. ഫെബ്രുവരി 7ന് നടന്ന ഈ അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന്, വിശദമായ സാങ്കേതിക പരിശോധനകൾക്കായി നിലവിലുള്ള മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ വ്യോമസേന താൽക്കാലികമായി സേവനത്തിൽനിന്നു മാറ്റിനിർത്തി.

2024 മാർച്ചിൽ ജയ്‌സൽമേറിന് സമീപം തേജസ് വിമാനം തകർന്നു വീണിരുന്നു. ദുബായ് എയർഷോയിലെ പ്രകടനത്തിനിടെ 2025 നവംബറിൽ രണ്ടാമത്തെ വിമാനം തകർന്നു. തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വ്യോമസേനയ്ക്ക് നൽകേണ്ട \“തേജസ് മാർക്ക് 1 എ\“ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് ഈ പുതിയ തിരിച്ചടി. എൻജിനുകൾ നൽകുന്നതിൽ അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസ് വരുത്തിയ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
JUST IN

[*]
35 SECONDS AGO ‘എന്‍റെ മക്കള്‍ക്ക് ഇനി ജീവിക്കാന്‍ കഴിയുമോ? തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ?’; ജസീലയുടെ പരാതി പൊലീസും സ്വീകരിച്ചില്ല Kasargod

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO തേജസ് യുദ്ധവിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഗുരുതര തകരാർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
46 MINUTES AGO സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് രാവിലെ 1500ന്റെ കുതിപ്പ്, ഇനി എല്ലാ കണ്ണുകളും ട്രംപിലേക്കും ഇറാനിലേക്കും Commodity

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
The Tejas fighter jet veered off the runway during landing, resulting in major damage. The accident is suspected to have been caused by a brake failure, and the Indian Air Force has temporarily grounded the existing fleet for technical inspections.
Pages: [1]
View full version: തേജസ് യുദ്ധവിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഗുരുതര തകരാർ