LHC0088 Publish time Yesterday 23:36

ഒഡീഷയിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 4 അധ്യാപകരും പ്യൂണും അറസ്റ്റിൽ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/7/26/arrest-representational-image.jpg?w=1120&h=583



ഭുവനേശ്വർ ∙ ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 12 വയസുകാരിയായ വിദ്യാർഥിനിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകർ ഉൾപ്പെടെ 5 ജീവനക്കാർ അറസ്റ്റിൽ. അധ്യാപകരായ ചന്ദൻ കുമാർ പ്രസ്റ്റി (37), ബിശ്വ രഞ്ജൻ സാഹു (31), രശ്മി കാന്ത ബിശ്വാൾ (47), മിനതി ബായ് (34), പ്യൂൺ രശ്മി രഞ്ജൻ റാണ (32) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് സഹായിച്ചെന്ന കുറ്റമാണ് അധ്യാപികയായ മിനതി ബായ്‌‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിലെ 4, 6 വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
What you should read next

[*] വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പ്രതി മുൻ കാമുകൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പ്രതികൾ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തുടർച്ചയായി മകളെ ഉപദ്രവിച്ചുവെന്ന് കാട്ടി പെൺകുട്ടിയുടെ അമ്മ പൊലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. ജനുവരി 14 നാണ് പീഡനവിവരം മകൾ വെളിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ മകൾ കരയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരമാരാഞ്ഞപ്പോഴാണ് ദുരനുഭവം വെളിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഒരു മാസത്തിലേറെ കഴിഞ്ഞാണ് പരാതി നൽകിയത്. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മനഃശാസ്ത്ര കൗൺസിലിങ് നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
JUST IN

[*]
1 MINUTE AGO വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പ്രതി മുൻ കാമുകൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO ഒഡീഷയിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 4 അധ്യാപകരും പ്യൂണും അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
21 MINUTES AGO മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം; 6.8 തീവ്രത, പ്രഭവകേന്ദ്രം 619.8 കിലോമീറ്റർ ആഴത്തിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Arrest: Five staff members of a private English medium school in Odisha\“s Kendrapara district have been arrested for the repeated sexual assault of a 12-year-old girl student.
Pages: [1]
View full version: ഒഡീഷയിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 4 അധ്യാപകരും പ്യൂണും അറസ്റ്റിൽ