ഏറ്റവും വേഗമേറിയ മെട്രോ തുറന്നു, ആദ്യ ആർആർടിഎസും; 160 കിലോമീറ്റർ വേഗത്തിൽ കുതിക്കും
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/modi-rrtc.jpg?w=1120&h=583ന്യൂഡൽഹി ∙ ഡൽഹിയെയും മീററ്റിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് (റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) സംവിധാനം പൂർണതോതിൽ പ്രവർത്തനസജ്ജമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സ്ട്രെച്ചുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മീററ്റ് മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
What you should read next
[*] ‘കുടുംബത്തിന്റേത് വലിയ തീരുമാനം’; മൻകി ബാത്തിൽ ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
നിലവിൽ ന്യൂ അശോക് നഗർ മുതൽ സൗത്ത് മീററ്റ് വരെ 55 കിലോമീറ്റർ ദൂരം (11 സ്റ്റേഷനുകൾ) മാത്രമാണ് പ്രവർത്തനസജ്ജമായിരുന്നത്. ന്യൂ അശോക് നഗറിൽ നിന്ന് സരായ് കലേ ഖാൻ വരെയുള്ള 5 കിലോമീറ്ററും സൗത്ത് മീററ്റിൽ നിന്ന് മോദിപുരം വരെയുള്ള 21 കിലോമീറ്റർ സ്ട്രെച്ച് കൂടി തുറന്നതോടെ ഡൽഹി–മീററ്റ് ആർആർടിഎസ് പൂർത്തിയായി. ഇതോടെ സരായ് കലേ ഖാൻ ആർആർടിഎസ് സ്റ്റേഷനിൽ നിന്ന് കയറിയാൽ 60 മിനിറ്റിനുള്ളിൽ 82.5 കിലോമീറ്റർ താണ്ടി മീററ്റിന്റെ ഹൃദയഭാഗത്തുള്ള മോദിപുരത്തെത്താം.
What you should read next
[*] ‘ഭീകരതയെ പിന്തുണയ്ക്കുന്നവർ ശത്രുക്കൾ, ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു മുകളിലെത്തിക്കും’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പാതയുടെ 14 കിലോമീറ്റർ ദൂരം ഡൽഹിയിലും ബാക്കി 68 കിലോമീറ്റർ യുപിയിലുമാണ്. ആർആർടിഎസ് പൂർണതോതിലായതോടെ ഡൽഹി മെട്രോ കൂടി ചേർത്താൽ രാജ്യതലസ്ഥാന നഗരിയിലെ മാസ് ട്രാൻസിറ്റിന്റെ (ബഹുജന ഗതാഗതം) ആകെ നീളം 743 കിലോമീറ്ററാകും. ലണ്ടൻ ക്രോസ് റെയിൽ, ഹോങ്കോങ് എംടിആർ, പാരീസ് ആർഇആർ എന്നീ മാസ് ട്രാൻസിറ്റ് സിസ്റ്റങ്ങളേക്കാൾ ദൂരം കൂടുതലാണിത്. സരായ് കലേ ഖാൻ ആണ് ഡൽഹി–മീററ്റ് പാതയിലെ ഏറ്റവും വലിയ സ്റ്റേഷൻ. ഡൽഹി മെട്രോയുടെ പിങ്ക് ലൈൻ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഐഎസ്ബിടി എന്നിവയുമായി സ്റ്റേഷനെ ബന്ധിപ്പിച്ചിട്ടുണ്ട്. സരായ് കലേ ഖാനിൽ നിന്ന് പുതിയ പാതയിലൂടെ ഗാസിയാബാദ്, ആനന്ദ് വിഹാർ, ന്യൂ അശോക് നഗർ എന്നിവിടങ്ങളിലേക്ക് മിനിറ്റുകൾക്കുള്ളിൽ എത്താനും കഴിയും. കേരളവും ആർആർടിഎസ് നടപ്പാക്കുന്നതിന്റെ സാധ്യതകൾ ആരായുകയാണ്.
∙ ആർആർടിഎസും മെട്രോയും ADVERTISEMENT Go AD-FREE
ഒരേ ട്രാക്കിൽ രണ്ടു തരം ട്രെയിൻ സംവിധാനങ്ങൾ ഇടതടവില്ലാതെ ഓടുന്ന രാജ്യത്തെ ആദ്യ സംവിധാനം കൂടിയാണ് ഡൽഹി–മീററ്റ് ലൈൻ. ആർആർടിഎസിനു പുറമേ മീററ്റ് മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വേഗമേറിയ മെട്രോ കൂടിയാണിത്.
What you should read next
[*] പന്നുവിന് ക്വട്ടേഷനോ കെണിയോ? രഹസ്യ ഏജൻസിക്ക് ഇങ്ങനെ അബദ്ധം പറ്റുമോ?എല്ലാം രഹസ്യം, പക്ഷേ സെൽഫിയെടുത്തു! നിഖിൽ ഗുപ്തയ്ക്ക് സംഭവിച്ചത്... News +
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ആർആർടിഎസിന്റെ പരമാവധി വേഗം 160 കിലോമീറ്ററും മീററ്റ് മെട്രോയുടെ പരമാവധി വേഗം 120 കിലോമീറ്ററുമാണ്. ആർആർടിഎസ് 10 മുതൽ 15 മിനിറ്റ് ഇടവേളയിലും മെട്രോ ട്രെയിനുകൾ 7 മിനിറ്റ് ഇടവിട്ടുമുണ്ടാകും. ഇരു ട്രെയിനുകളുടെയും നീളത്തിലും വ്യത്യാസമുണ്ട്. വ്യത്യസ്ത സ്പീഡിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടാതെയും കുരുങ്ങാതെയും സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നത് സെൻട്രലൈസ്ഡ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററാണ് (ഒസിസി). യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം ലെവൽ 2 (ഇടിസിഎസ്) സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. ADVERTISEMENT Go AD-FREE
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PIB_India എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Just in
JUST IN
[*]
11 SECONDS AGO ഏറ്റവും വേഗമേറിയ മെട്രോ തുറന്നു, ആദ്യ ആർആർടിഎസും; 160 കിലോമീറ്റർ വേഗത്തിൽ കുതിക്കും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
42 MINUTES AGO ആ ശക്തി ക്ഷയിച്ചു; ട്രംപിന്‍റെ ആയുധം ഒടിഞ്ഞു, അവസരം മുതലാക്കാൻ ഇന്ത്യ? വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി, നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
42 MINUTES AGO ‘കുടുംബത്തിന്റേത് വലിയ തീരുമാനം’; മൻകി ബാത്തിൽ ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
PM Modi Inaugurates Final Stretches: The Delhi-Meerut RRTS is now fully operational, connecting the entire 82.5 km route from Sarai Kale Khan, Delhi, to Modipuram in Meerut in under an hour. Alongside this, the Prime Minister also inaugurated the Meerut Metro, creating a first-of-its-kind system in India where two different train services run on the same tracks.
Pages:
[1]