cy520520 Publish time 1 hour(s) ago

കരാറിന് 5 ലക്ഷം കൈക്കൂലി; ബിജെപി എംഎൽഎ അറസ്റ്റിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/arrest.jpg?w=1120&h=583



ബെംഗളൂരു ∙ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗിലെ കരാറുകാരന്റെ പരാതിയിലാണ് നടപടി. ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു പിന്നാലെ കരാറുകാരൻ ലോകായുക്തയ്ക്ക് പരാതി നൽകി. തുടർന്ന് ഇന്നലെ 5 ലക്ഷം രൂപ കൈമാറുമ്പോൾ എംഎൽഎയെയും സഹായികളെയും ലോകായുക്ത പൊലീസ് പിടികൂടുകയായിരുന്നു.
What you should read next

[*] മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


താലൂക്ക് ഹെൽത്ത് ഓഫിസറായിരുന്ന ലമാനി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോലി രാജിവയ്ക്കുകയായിരുന്നു. എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. എംഎൽഎയുടെ പിഎ മഞ്ജുനാഥ്, ഗാരു ലുമാനി എന്നിവരും അറസ്റ്റിലായി. തെളിവു നശിപ്പിക്കാനായി ഒരു ലക്ഷംരൂപ അടുത്തുള്ള സ്കൂൾ വളപ്പിലേക്ക് ഇവർ എറിഞ്ഞതായി പൊലീസ് പറ‍ഞ്ഞു.
Just in
JUST IN

[*]
34 SECONDS AGO കരാറിന് 5 ലക്ഷം കൈക്കൂലി; ബിജെപി എംഎൽഎ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO LIVE അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
58 MINUTES AGO അപകടത്തിൽ പരുക്കേറ്റു; രണ്ട് മാസം കഴിഞ്ഞിട്ടും മുറിവ് ഉണങ്ങിയില്ല: ചില്ലു കഷ്ണങ്ങൾ പുറത്തെടുത്തത് 63 ദിവസത്തിനു ശേഷം Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
BJP MLA arrested for bribe: Shirahatti legislator Chandru Lamani was caught red-handed by Lokayukta police while accepting ₹5 lakh from a contractor. The arrest was made following a complaint that the MLA had demanded ₹11 lakh to approve a Minor Irrigation Department project.
Pages: [1]
View full version: കരാറിന് 5 ലക്ഷം കൈക്കൂലി; ബിജെപി എംഎൽഎ അറസ്റ്റിൽ