ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു; ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിൻ ദൈവദാസന്‍
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/21/Thiofi-saint.jpg?w=1120&h=583റോം∙ ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിൻ ദൈവദാസനായ ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലേക്കുള്ള യാത്രയിലെ നിർണായക പ്രഖ്യാപനമാണ് റോമിൽ നടന്നത്. 1913 ജൂലായ് 20 ന് കോര അന്ന ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ആറാമനായി കൊടുങ്ങല്ലൂരിൽ നിന്നും അധികം ദൂരെയല്ലാത്ത കോട്ടപ്പുറത്തായിരുന്നു ഫാ. തിയോഫിന്റെ ജനനം. വൈദികനായതിനു ശേഷം വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
55 വര്‍ഷത്തെ ജീവിതത്തില്‍ 27 വര്‍ഷവും പൗരോഹിത്യജീവിതത്തിനായി ഉഴിഞ്ഞുവച്ചു. ജീവിതത്തിന്റെ അവസാനത്തെ 10 വര്‍ഷം ചെലവഴിച്ചത് പൊന്നുരുന്നിയിലെ ആശ്രമത്തിലായിരുന്നു. ആശ്രമവും വിശുദ്ധ പത്താംപീയൂസ് ദൈവാലയവും പണിതുയര്‍ത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. എത്ര അസുഖമായിരുന്നാലും തന്നെ ആവശ്യമുള്ളിടത്തൊക്കെ അദ്ദേഹം ഓടിയെത്തി. 2001 ഏപ്രില്‍ അഞ്ചിന് ഫാ.തിയോഫിനെ ദൈവദാസനായി വത്തിക്കാന്‍ തിരുസംഘം പ്രഖ്യാപിച്ചിരുന്നു.
JUST IN
[*]
3 MINUTES AGO ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു; ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിൻ ദൈവദാസന്‍ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
41 MINUTES AGO LIVE 10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ചു, പരമാവധി പരിധിയിലെത്തിച്ച് ട്രംപ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
56 MINUTES AGO ‘എസ്കലേറ്ററിലും ലിഫ്റ്റിലും കയറേണ്ട’; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Father Thiofi has been declared blessed, marking a significant step towards sainthood. This is a crucial announcement for the Catholic community in India and Kerala, particularly for the Capuchin order, highlighting his service and devotion.
Pages:
[1]