‘എസ്കലേറ്ററിലും ലിഫ്റ്റിലും കയറേണ്ട’; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികൾ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/21/kozhikode-railway-station.jpg?w=1120&h=583കോഴിക്കോട് ∙ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന പ്രായമുള്ളവരും രോഗികളും ഭിന്നശേഷിക്കാരുമായ യാത്രക്കാർക്ക് എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യമുള്ള ഒന്നാം പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തിനു സമീപം സ്വകാര്യവാഹനങ്ങളിലും കാറുകളിലും എത്തുന്നതിൽ ചില ഓട്ടോറിക്ഷ തൊഴിലാളികൾ തടസ്സം സൃഷ്ടിക്കുന്നതായി ആക്ഷേപം ഉയരുന്നു.
നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും മറ്റും റെയിൽവേ ഒന്നാം പ്ലാറ്റ്‌ഫോമിൽ എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യമുളള ഭാഗത്ത് വാഹനങ്ങളിൽ എത്തിക്കുന്നതിനാണ് ചില ഓട്ടോറിക്ഷാ തൊഴിലാളികൾ തടസ്സം നിൽക്കുന്നത്.
What you should read next
[*] LIVE കനത്ത കാറ്റും മഴയും; അടുത്ത 3 മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
രോഗിയായ മാതാവുമൊത്ത് കഴിഞ്ഞ ദിവസം രാവിലെ ഒൻപതു മണിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് എസ്കലേറ്ററിനു സമീപമുള്ള പ്രവേശന കവാടത്തിനരികിൽ കാർ എത്തിക്കാൻ ശ്രമിച്ചപ്പോൾ ഇവിടെയുളള ഓട്ടോ തൊഴിലാളികൾ ഇത് ഓട്ടോറിക്ഷകൾക്ക് മാത്രമുള്ള ഭാഗമാണെന്നു പറഞ്ഞു തടഞ്ഞ സംഭവവും ഇതിനിടെ ഉണ്ടായി. മൂന്നാം പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ എത്തുന്നതെന്നും എസ്കലേറ്ററിനു സമീപം വാഹനത്തിൽ നിന്നിറക്കി ഉടൻ മടങ്ങാമെന്നു യുവാവ് പറഞ്ഞെങ്കിലും ഇവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ അതനുവദിച്ചില്ല. ഇത്തരം അവസരങ്ങളിൽ യാത്രക്കാർക്ക് സഹായം നൽകേണ്ട പൊലീസോ ആർപിഎഫ് ഉദ്യോഗസ്ഥരോ ഇവിടെ ഇല്ലാതിരുന്നതിനാൽ മാതാവിനെ നിരത്തുവക്കിൽ ഇറക്കേണ്ട സാഹചര്യമാണ് യുവാവിന് ഉണ്ടായത്. ബസുകളുടെ സ്റ്റോപ്പ് കൂടിയുള്ള ഈ ഭാഗത്ത് കാർ നിർത്താനുള്ള സൗകര്യം ഇല്ലാത്തതും കൂടുതൽ പ്രതിസന്ധിയായി.
ഈ സംഭവം സൂചിപ്പിച്ച് റെയിൽമദദ് ആപ്പിലും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കും യുവാവ് പരാതി നൽകിയെങ്കിലും ഈ പ്രവേശനകവാടത്തിൽ ആർക്കും വാഹനം കൊണ്ടുവരാം എന്ന മറുപടിയാണ് യുവാവിനു ലഭിച്ചത്. എന്നാൽ ഇത് നടപ്പാക്കാനാകും വിധം 24 മണിക്കൂറും ഈ കവാടത്തിൽ പൊലീസോ മറ്റ് ആർപിഎഫ് ഉദ്യോഗസ്ഥരോ ഉണ്ടാകാത്തതാണ് പ്രശ്നമാകുന്നതെന്നാണ് വിവരം. രോഗികളും പ്രായമുള്ളവരും ഭിന്നശേഷിക്കാരുമായ യാത്രക്കാരുമായി എസ്കലേറ്റർ സൗകര്യമുള്ള ഈ പ്രവേശനകവാടത്തിൽ എത്തുന്നവർക്ക് വാഹനങ്ങൾ സ്റ്റേഷനു സമീപത്തേക്ക് എത്തിക്കാനുള്ള സൗകര്യവും ഒപ്പം ഇവിടെ വീൽചെയർ സൗകര്യവും ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO ‘എസ്കലേറ്ററിലും ലിഫ്റ്റിലും കയറേണ്ട’; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
21 MINUTES AGO ‘നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളുമായി സാമ്യം, രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
33 MINUTES AGO ‘അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകണം, ഇല്ലെങ്കിൽ ഖമനയിയേയും മകനേയും വധിക്കും’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kozhikode Railway Station is undergoing renovation, but a new issue has emerged regarding accessibility. Some auto-rickshaw drivers are reportedly obstructing private vehicles and cars from dropping off elderly, sick, and differently-abled passengers near the escalator and lift-equipped entrance on Platform 1.
Pages:
[1]