വോട്ടർ പട്ടികയിൽ നിന്ന് മാത്രമല്ല, നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും: അമിത് ഷാ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/1/amit-shah.jpg?w=1120&h=583ഗുവാഹത്തി∙ ഇന്ത്യയെ നക്സൽ മുക്തമാക്കാൻ കഴിയുമെങ്കിൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനും കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്ന് മാത്രമല്ല, രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അസം പൊലീസിന്റെ പത്താം ബറ്റാലിയന്റെ പുതിയ ക്യാംപസിനു തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
What you should read next
[*] ‘ഭീകരതയെ പിന്തുണയ്ക്കുന്നവർ ശത്രുക്കൾ, ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു മുകളിലെത്തിക്കും’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
നുഴഞ്ഞുക്കയറ്റക്കാരെ പുറത്താക്കുമെന്ന് കോൺഗ്രസ് നേതാവ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയമുള്ളതിനാൽ കോൺഗ്രസിന് അതിന് കഴിയില്ലെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു. കൈയേറ്റം ചെയ്ത ഭൂമിയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല, അവരെ ഇന്ത്യയിൽ നിന്ന് തന്നെ പുറത്തയക്കണമെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ വ്യവസായ കേന്ദ്രമായി അസം മാറുമെന്നും അമിത് ഷാ പറഞ്ഞു. 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ വാക്കുകൾ. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം.
JUST IN
[*]
1 MINUTE AGO വോട്ടർ പട്ടികയിൽ നിന്ന് മാത്രമല്ല, നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും: അമിത് ഷാ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
16 MINUTES AGO നേരത്തേ പ്രഖ്യാപിച്ചാൽ സീനാകും, ഞായറാഴ്ച സ്ക്രീനിങ് ഇല്ല; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി കോൺഗ്രസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 18 MINUTES AGO LIVE കനത്ത കാറ്റും മഴയും; അടുത്ത 3 മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Naxal issue and illegal immigrants a major concern, says Amit Shah in Guwahati visit. He vowed to deport illegal immigrants from India within the next five years.
Pages:
[1]