cy520520 Publish time 1 hour(s) ago

നേരത്തേ പ്രഖ്യാപിച്ചാൽ സീനാകും, ഞായറാഴ്ച സ്ക്രീനിങ് ഇല്ല; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി കോൺഗ്രസ്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/9/13/vd-satheesan-sunny-joseph.jpg?w=1120&h=583



കോട്ടയം ∙ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കുന്നതിൽ നിന്ന് പിന്മാറി കോൺ‌ഗ്രസ്. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ഞായറാഴ്ച ഡൽഹിയിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം മാറ്റി. ഫെബ്രുവരി 25ന് മുൻപ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടാനായിരുന്നു നീക്കം. സിറ്റിങ് മണ്ഡലങ്ങള്‍, സംവരണ മണ്ഡലങ്ങള്‍, ധാരണയായ മറ്റ് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ പ്രഖ്യാപനം നടത്താനായിരുന്നു ആലോചന. വട്ടിയൂർക്കാവ്, തൃത്താല, മണലൂർ പോലുള്ള മണ്ഡലങ്ങളിൽ ഒറ്റ പേരിലേക്കും എത്തിയിരുന്നു. എന്നാൽ പുതുയുഗയാത്ര കഴിഞ്ഞുമതി സ്ഥാനാർഥി പ്രഖ്യാപനം എന്നാണ് നിലവിലെ ധാരണ.
What you should read next

[*] ‘കൈ’വിട്ടു, രശ്മി ഇനി ബിജെപിയിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഞായറാഴ്ച സ്ക്രീനിങ് കമ്മിറ്റി യോഗം ഉണ്ടാകില്ലെന്നും പുതുയുഗ യാത്രയുടെ വരുംദിവസങ്ങളിലും സ്ഥാനാർഥി ചർച്ചകൾ ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മനോരമ ഓൺലൈനോടു പറഞ്ഞു. മാർച്ച് ആദ്യവാരമോ രണ്ടാം വാരമോ ആകും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നാണ് നേതൃത്വം കണക്കുക്കൂട്ടുന്നത്. വിഷുവിനു ശേഷം ഏപ്രിൽ അവസാനത്തോടെയാകും തിരഞ്ഞെടുപ്പെന്നും കരുതുന്നു. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ ദീർഘനാളത്തേക്കുള്ള പ്രചാരണത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് അഭിപ്രായം. സിപിഎമ്മിനെയോ ബിജെപിയെയോ അപേക്ഷിച്ച് പാർട്ടിക്ക് ഫണ്ട് കുറവാണെന്ന് ഒരു മുതിർന്ന നേതാവ് മനോരമ ഓൺലൈനോട് പറഞ്ഞു. സീറ്റ് ലഭിക്കാത്തവർ മറുകണ്ടം ചാടാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. കേരള കോൺഗ്രസ് എമ്മിൽ നിന്ന് ഒരു ചെറുവിഭാഗമെങ്കിലും അവസാന നിമിഷം വരുമെന്നും ഒരു വിഭാഗം കണക്കുക്കൂട്ടുന്നു. പട്ടിക വന്നാൽ ഉണ്ടാകുന്ന പൊട്ടിത്തെറി യാത്രയുടെ ശോഭ കെടുത്തുമോയെന്ന ആശങ്കയുമുണ്ട്.

മുന്നണിയില്‍ ഘടകക്ഷികളുമായുള്ള ചർച്ചകൾക്കും വേഗമില്ല. സീറ്റ് കൈമാറ്റ ചര്‍ച്ചകളുടെ വേഗം കൂട്ടണമെന്ന ആവശ്യം ലീഗിനുണ്ട്. ഇക്കാര്യം അറിയിക്കാനായി രാഹുൽ ഗാന്ധിയെ കാണാൻ പി.കെ. കുഞ്ഞാലിക്കുട്ടി ഞായറാഴ്ച നടത്താനിരുന്ന യാത്ര റദ്ദാക്കി. കൂടിക്കാഴ്ച കേരളത്തിൽ നടത്താമെന്നാണ് നിലവിലെ തീരുമാനം. ചേലക്കരയും കോങ്ങാടും വച്ചു മാറുന്നതിൽ ധാരണയായെന്നാണ് വിവരം. എന്നാൽ പട്ടാമ്പി - ഗുരുവായൂർ, തവനൂർ - തിരുവമ്പാടി, ചടയമംഗലം - പുനലൂർ ചർച്ചകൾ എങ്ങുമെത്തിയില്ല. ഇക്കാര്യം രാഹുൽ ഗാന്ധിയെ കുഞ്ഞാലിക്കുട്ടി ധരിപ്പിക്കും. തമിഴ്നാട്ടിൽ കൂടുതൽ സീറ്റ് ലഭിക്കാൻ ഡിഎംകെയിൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യവും കുഞ്ഞാലിക്കുട്ടി രാഹുലിനെ കാണുന്നതിനു പിന്നിലുണ്ട്.
What you should read next

[*] നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ?; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സീറ്റ് ചർച്ച വൈകിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ചെറുകക്ഷികളും കോൺഗ്രസിനെ അറിയിച്ചിരിക്കുന്നത്. പുതുയുഗ യാത്ര ഇടുക്കിയിലെത്തുമ്പോഴാകും ആർഎസ്പിയുമായി അടുത്തഘട്ട ഉഭയകക്ഷി ചർച്ച നടത്തുക. കേരള കോൺഗ്രസുമായുള്ള ചർച്ചകളും അപ്പോഴുണ്ടാകും. തിരുവനന്തപുരം സീറ്റ് ആവശ്യപ്പെടുന്ന സിഎംപിയുടെയും കൊല്ലം സീറ്റ് ആവശ്യപ്പെടുന്ന ഫോർവേഡ് ബ്ലോക്കിന്റെയും ആവശ്യം വൈകി മാത്രമേ പരിഗണിക്കൂ. കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർഥിക്ക് ഇത്തവണ വിജയസാധ്യതയാണ് കാരണമെങ്കിൽ തിരുവനന്തപുരത്ത് സീറ്റ് മോഹിച്ച് മൂന്നോളം കോൺഗ്രസ് നേതാക്കൾ രംഗത്തുള്ളതാണ് നേതാക്കളെ കുഴപ്പിക്കുന്നത്. പിറവം അനൂപ് ജേക്കബിനും വടകര ആർഎംപിക്കും ഉറപ്പാണെങ്കിലും ഇവർ കൂടുതൽ ആവശ്യപ്പെടുന്ന സീറ്റുകളിൽ തീരുമാനമായിട്ടില്ല. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO നേരത്തേ പ്രഖ്യാപിച്ചാൽ സീനാകും, ഞായറാഴ്ച സ്ക്രീനിങ് ഇല്ല; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി കോൺഗ്രസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 3 MINUTES AGO LIVE കനത്ത കാറ്റും മഴയും; അടുത്ത 3 മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 6 MINUTES AGO ശബരിമല ഇടത്താവളങ്ങളുടെ വികസനം അതിവേഗം; ഒരുങ്ങുന്നത് കോടികളുടെ പദ്ധതികൾ, തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
The Congress party has postponed the announcement of its candidates for the Kerala assembly elections until after the Bharat Jodo Yatra concludes, due to concerns over financial burden and potential defections. The seat-sharing talks with allies are also facing delays.
Pages: [1]
View full version: നേരത്തേ പ്രഖ്യാപിച്ചാൽ സീനാകും, ഞായറാഴ്ച സ്ക്രീനിങ് ഇല്ല; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി കോൺഗ്രസ്