deltin33 Publish time 2 hour(s) ago

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

https://img-mm.manoramaonline.com/content/dam/mm/mo/archive/business/personal-finance/images/2026/2/21/invest-sampadyam-money-tree-main.jpg?w=1120&h=583



വിപണി സാഹചര്യങ്ങൾ അതിവേഗം മാറുകയും ഓഹരികളുടെ ശരിയായ മൂല്യനിർണയം ബുദ്ധിമുട്ടാകുകയും ചെയ്യുന്ന അവസരങ്ങൾ എപ്പോഴുമുണ്ടാകും ഓഹരിവിപണിയിൽ. അതുകൊണ്ടുതന്നെ നിക്ഷേപത്തിനായി ഒരൊറ്റ സമീപനം ഫലപ്രദമാകുകയുമില്ല. ഇവിടെയാണ് ഫ്ലെക്സിക്യാപ് നിക്ഷേപങ്ങളുടെ പ്രാധാന്യം. അച്ചടക്കത്തോടെയുള്ള നിക്ഷേപരീതി നിലനിർത്തിക്കൊണ്ടുതന്നെ ഏതു സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനുള്ള വഴക്കം ഫ്ലെക്സി ക്യാപ് നിക്ഷേപങ്ങൾക്കുണ്ട്.

മറ്റു വിവിധ ഇക്വിറ്റി സ്കീമുകളുടെ പരിമിതികൾ ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കില്ല. ബ്ലൂ-ചിപ്പ് കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്ന ലാർജ് ക്യാപ് ഫണ്ടുകളിൽനിന്നും വളർന്നുവരുന്ന കമ്പനികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മോൾക്യാപ് സ്കീമുകളിൽനിന്നും ഇവ തികച്ചും വ്യത്യസ്തമാണ്. കാരണം ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാത്തരം ഓഹരികളിൽനിന്നും നേട്ടമെടുക്കുകയും ചെയ്യാം.
ALSO READ

[*] യുഎസ് തീരുവ വിധി: നേട്ടം ഈ മേഖലകൾക്ക്; കേരളത്തിനും ആശ്വാസമുണ്ട്, പക്ഷേ: ഡോ. കെ.എൻ. രാഘവൻ Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഫ്ലെക്സി ക്യാപ് നിക്ഷേപത്തിന്‍റെ അടിസ്ഥാന തത്വം ലളിതമാണ്. ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിലെല്ലാം എക്സ്പോഷർ നിലനിർത്തുന്നതിലൂടെ, കൂടുതൽ നിക്ഷേപ അവസരങ്ങളും വൈവിധ്യവൽക്കരണവും ഉറപ്പാക്കുന്നു. ഒപ്പം നിക്ഷേപകന്‍റെ റിസ്ക് മാനേജ്മെന്റിനെ മെച്ചപ്പെടുത്തുകയും ചെയ്യും. ഫണ്ടിലെ ലാർജ് ക്യാപ് ഓഹരികൾ ഏതു വിപണി ചാഞ്ചാട്ടത്തിലും പോർട്ട്ഫോളിയോയെ പിടിച്ചുനിർത്തും.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ വളർച്ചയുടെ മികച്ച സാധ്യതയും നൽകും. ഇതിലൂടെ ഫ്ലെക്സി ക്യാപ് സ്കീമുകൾക്കു വൈവിധ്യമാർന്ന വിപണി സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള, കൂടുതൽ പ്രതിരോധശേഷിയുള്ള ഒരു പോർട്ഫോളിയോ സൃഷ്ടിക്കാനാകും. ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്ക്, നിരന്തരം പോർട്ട്ഫോളിയോ ക്രമീകരിക്കാൻ സാധിക്കണമെന്നില്ല.ADVERTISEMENT Go AD-FREE

അത്തരക്കാർക്ക് ഏറ്റവും അനുയോജ്യം സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപങ്ങൾ സ്വയം ക്രമീകരിക്കുന്ന ഫ്ലെക്സി ക്യാപ് ഫണ്ടുകളാണ്. നിക്ഷേപിക്കാനായി മികച്ച ഫ്ലെക്സി ക്യാപ് തിരയുന്നവർക്കു പരിഗണിക്കാവുന്ന ഒരു ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഫ്ലെക്സി ക്യാപ് ഫണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 19.01% വാർഷികനേട്ടം (CAGR) ആണ് ഈ ഫണ്ട് നൽകിയത്. 2021 ജൂലൈയിൽ തുടങ്ങിയ ഫണ്ട് തുടക്കംമുതൽ ഇതുവരെ ശരാശരി 17.32% വാർഷിക നേട്ടം നൽകിയിട്ടുമുണ്ട്.
READ NEXT

[*] ഇന്ത്യയ്ക്ക് ഇനി തീരുവ 50 അല്ല, 25 അല്ല, 18 ശതമാനവുമല്ല, വെറും 3%; കുഴപ്പിച്ച് ട്രംപിന്റെ പുതിയ പ്രഖ്യാപനം, ഡീലെല്ലാം പൊളിഞ്ഞു Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity English Summary:
What makes flexi cap funds like ICICI Prudential Flexi Cap ideal for volatile markets with 19% 3-year CAGR?
Pages: [1]
View full version: ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം