LHC0088 Publish time 2 hour(s) ago

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു: അധ്യാപികയ്ക്ക് 51 വർഷം തടവ് ശിക്ഷ

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/us/images/2026/2/21/student-sexual-assault-kenosha-county-school-staffer-prison.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



വിസ്‌കോൻസെൻ ∙ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ട് പേർക്ക് നേരെ പീഡന ശ്രമം നടത്തുകയും ചെയ്ത മുൻ പ്രൈമറി സ്കൂൾ അധ്യാപികയ്ക്ക് 51 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വിസ്‌കോൻസെൻറിവർവ്യൂ എലിമെന്ററി സ്കൂളിൽ ജോലി ചെയ്തിരുന്ന അന്ന മേരി ക്രോക്കറിനെയാണ് (34) കേസിൽ ശിക്ഷിച്ചിരിക്കുന്നത്. 12, 14 വയസ്സുള്ള ആൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി നാല് കുട്ടികളുടെ അമ്മയാണ്.
What you should read next

[*] ചോരവാർന്ന് മരിക്കുമ്പോഴും വംശീയ അധിക്ഷേപം: തെളിവ് നശിപ്പിക്കാൻ \“ബ്ലീച്ച് \“; വെയിൽസിനെ നടുക്കിയ കൊലപാതകം, കൗമാരക്കാർക്ക് ജീവപര്യന്തം Europe News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇവർ വിദ്യാർഥികൾക്ക് ലൈംഗിക സന്ദേശങ്ങളും വിഡിയോകളും ചിത്രങ്ങളും അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2020 ൽ സിൽവർ ലേക്ക്-സേലം ജോയിന്റ് 1 സ്കൂൾ ഡിസ്ട്രിക്റ്റിൽ പകരക്കാരിയായിട്ടാണ് അന്ന മേരി ക്രോക്കർ ജോലിക്ക് ചേർന്നത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്ന 12 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിയെ 2024 ഒക്ടോബറിലാണ് അന്ന അറസ്റ്റിലായത്.

‘ബേസ്മെന്റിൽ ഉറങ്ങിക്കിടന്ന തന്നെ ഉണർത്തി, തന്റെ പാന്റ്സ് ഊരിമാറ്റിയ ശേഷമായിരുന്നു ആക്രമണം. പലതവണ അന്നയെ തള്ളിമാറ്റാൻ ശ്രമിച്ചതായി’ പീഡനത്തിന് ഇരയായ ഒരു കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. മറ്റ് കുട്ടികൾ പീഡനത്തിന് സാക്ഷ്യം വഹിച്ചിട്ടും സംഭവം ആരോടും പറയരുതെന്ന് കുട്ടിയെ അന്ന ഭീഷണിപ്പെടുത്തിയതായി കോടതി കണ്ടെത്തി.

2024 ഓഗസ്റ്റിൽ പാർക്കിങ് സ്ഥലത്ത് വെച്ച് 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. ഈ കുട്ടിക്ക് സ്നാപ്ചാറ്റിലൂടെ ലൈംഗിക സന്ദേശങ്ങളും ഫോട്ടോകളും അയച്ചതിന്റെ തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കി. ADVERTISEMENT Go AD-FREE English Summary:
Student sex assault, former Kenosha County school staffer sentenced
Pages: [1]
View full version: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു: അധ്യാപികയ്ക്ക് 51 വർഷം തടവ് ശിക്ഷ