cy520520 Publish time 1 hour(s) ago

സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും സാധ്യത, ഈ 3 ജില്ലക്കാർ സൂക്ഷിക്കണം; മുന്നറിയിപ്പ്

https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2025/3/14/kasargod--heat-raising-1.jpg?w=1120&h=583



തിരുവനന്തപുരം ∙ കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്ത നിവാരണ അതോറിറ്റി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കെഎസ്ഡിഎംഎ സ്ഥാപിച്ച ചങ്ങനാശേരി, ചെങ്ങന്നൂർ, കോന്നി സ്റ്റേഷനുകളിൽ അൾട്രാ വൈലറ്റ് സൂചിക 8 ആണ് രേഖപ്പെടുത്തിയത്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണ് ഓറഞ്ച് അലർട്ട്.   
What you should read next

[*] കേരളത്തില്‍ വളർന്ന് ‘താപത്തുരുത്തുകൾ’; കിഴക്കോട്ട് വ്യാപിക്കുന്നത് വലിയ അപകടം; ഈ ചൂടിലും കോട്ടിടുന്നത് മലയാളി മാത്രം! Life +

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതീവ ജാഗ്രത വേണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. യുവി ഇൻഡക്സ് 6 മുതൽ 7 വരെയെത്തുമ്പോഴാണ് യെലോ അലർട്ട് പ്രഖ്യാപിക്കുക.
What you should read next

[*] ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഡിഎ സന്ദേശം; സ്പാര്‍ക്കിലെ ഡേറ്റ ചോര്‍ത്തിയെന്ന് സംഘടന Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.
JUST IN

[*]
17 SECONDS AGO സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും സാധ്യത, ഈ 3 ജില്ലക്കാർ സൂക്ഷിക്കണം; മുന്നറിയിപ്പ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO ട്രംപ് \“വളഞ്ഞ വഴി\“ തേടുമെന്ന് സംശയം; ഇന്ത്യ–യുഎസ് വ്യാപാര ചർച്ച ഇനി പുതിയ കളത്തിൽ, സ്വഭാവം മാറും Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
13 MINUTES AGO ഡൽഹി– മീററ്റ് യാത്രയ്ക്ക് വെറും ഒരു മണിക്കൂർ; രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് പ്രവർത്തനസജ്ജം New Delhi News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Sunburn Waring In Kerala: High UV index in Kerala has prompted the Disaster Management Authority to issue an orange alert for Kottayam, Alappuzha, and Pathanamthitta. Residents are warned about the increased risk of sunburn and skin diseases and are advised to avoid direct sun exposure between 10 am and 3 pm.
Pages: [1]
View full version: സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും സാധ്യത, ഈ 3 ജില്ലക്കാർ സൂക്ഷിക്കണം; മുന്നറിയിപ്പ്