Chikheang Publish time 1 hour(s) ago

ശാന്തമ്മയുടെ ചോദ്യം എല്ലാ സാധാരണക്കാരുടേതുമാണ്... വേണ്ട സമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ എന്തിനാണ് സർക്കാർ ആശുപത്രി?

https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2026/2/21/stroke-treatment-kerala-news.jpg?w=1120&h=583



തൊടുപുഴ∙ പക്ഷാഘാതത്തെ തുടർന്ന് പൂർണമായി തളർന്ന് അവശനിലയിലാണ് മൂന്നാർ ആനച്ചാൽ തട്ടാത്തിമുക്ക് സ്വദേശി വലിയതറയിൽ സെൽവരാജിനെ (69) ഭാര്യ ശാന്തമ്മ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തിൽ. ശസ്ത്രക്രിയയ്ക്കു ലഭിച്ച ടോക്കൺ നമ്പർ 41. ഊഴമെത്താൻ കുറഞ്ഞത് ഒന്നര മാസം സമയം.

അതിനിടെ എന്തും സംഭവിക്കാമെന്ന് അധികൃതർ അറിയിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ ഇവർ നിർബന്ധിതയായി. ഇപ്പോൾ ബിൽ തുക കൊടുത്തുതീർക്കാൻ നെട്ടോടമോടുമ്പോൾ ഈ സിസ്റ്റത്തെ പഴിക്കുകയാണ് ശാന്തമ്മ. പക്ഷാഘാതം സംഭവിച്ചതിനെത്തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽനിന്ന് എത്രയും വേഗം കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ശാന്തമ്മ സെൽവരാജുമായി അവിടെ എത്തിയത്. പക്ഷേ, ശസ്ത്രക്രിയ ഉടൻ ചെയ്യാൻ കഴിയില്ലെന്ന് അറഞ്ഞതോടെ നിരാശയായി.

ആനച്ചാലിലെ വഴി പോലും ഇല്ലാത്ത 7 സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലേക്ക് സെൽവരാജിനെ കൊണ്ടുപോകാൻ ശാന്തമ്മയുടെ മനസ്സ് അനുവദിച്ചില്ല. അടിമാലി ആശുപത്രിയിൽ തിരിച്ചെത്തിച്ചെങ്കിലും ഇടുക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു. അവിടെനിന്ന് ചിത്തിരപുരം ഹെൽത്ത് സെന്ററിലേക്കും. അവശത വീണ്ടും കൂടിയതോടെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. നിലവിൽ 5 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.

കൂലിപ്പണി ചെയ്ത് വീടു നോക്കിയിരുന്ന ശാന്തമ്മ ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാത്ത സ്ഥിതിയിലാണിപ്പോൾ. ഏക മകൻ ഷാജി 2009ൽ രോഗബാധിതനായി മരിച്ചു. ഷാജിയുടെ മകൻ ഓട്ടോറിക്ഷ ഓടിച്ചും വർക്‌ഷോപ്പിൽ പണി ചെയ്തും ലഭിക്കുന്ന തുക മാത്രമാണ് ഇന്ന് ആശ്രയം. വീടും സ്ഥലവും ബാങ്കിൽ പണയം വച്ചാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ADVERTISEMENT Go AD-FREE English Summary:
Emergency medical care for a stroke patient in Kerala highlighted significant flaws in the public healthcare system, forcing a family to seek expensive private treatment. The article details the financial struggles of a family dealing with stroke treatment costs and the emotional toll it takes.
Pages: [1]
View full version: ശാന്തമ്മയുടെ ചോദ്യം എല്ലാ സാധാരണക്കാരുടേതുമാണ്... വേണ്ട സമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ എന്തിനാണ് സർക്കാർ ആശുപത്രി?