LHC0088 Publish time 1 hour(s) ago

19 വർഷം മുൻപ് ഉഷയ്ക്ക് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയ; കത്രിക അന്ന് ഉപയോഗിച്ചതാകാമെന്ന് ആരോപണം

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/20/usha-joseph-with-xray.jpg?w=1120&h=583



ആലപ്പുഴ ∙ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ നിന്നു കണ്ടെത്തിയ കത്രിക ചിലപ്പോൾ 19 വർഷം മുൻപു നടത്തിയ ശസ്ത്രക്രിയയിൽ ഉപയോഗിച്ചതാകാമെന്ന ആരോപണവും ആശുപത്രി അധികൃതർ പരിശോധിക്കുന്നു. ആരോപണത്തിൽ കഴമ്പില്ലെന്നാണു പ്രാഥമിക നിഗമനം. കഴമ്പുണ്ടെങ്കിലും വീഴ്ച മെഡിക്കൽ കോളജിനു തന്നെയാകുമെന്ന് അധികൃതർ പറയുന്നു. കാരണം ഉഷ ജോസഫിന് 19 വർഷം മുൻപു ശസ്ത്രക്രിയ നടത്തിയതും മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെയാണ്.


അന്ന് ഗർഭാശയത്തിൽ മൈനർ സർജറിയാണ് നടത്തിയത്. അന്നു കത്രിക മറന്നു വച്ചിട്ടുണ്ടായിരുന്നെങ്കിൽ 2021ൽ വീണ്ടും ശസ്ത്രക്രിയ നടത്തുമ്പോൾ ഈ കത്രിക കാണേണ്ടത്. 3.5 കിലോഗ്രാം തൂക്കമുള്ള മുഴയും ഗർഭപാത്രവും നീക്കം ചെയ്യുന്ന മേജർ ശസ്ത്രക്രിയ നടത്തിയിട്ടും ഇങ്ങനെയൊരു കത്രിക കണ്ടില്ലെന്നതു 2021 ശസ്ത്രക്രിയ നടത്തിയ സംഘത്തിന്റെ വീഴ്ചയായി കണക്കാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതർ പറയുന്നു. English Summary:
Medical negligence in Alappuzha is under investigation after scissors were found in a woman\“s abdomen, possibly left from a surgery 19 years prior. The Alappuzha Medical College faces scrutiny for the lapse, as they performed both the initial and a more recent surgery.
Pages: [1]
View full version: 19 വർഷം മുൻപ് ഉഷയ്ക്ക് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയ; കത്രിക അന്ന് ഉപയോഗിച്ചതാകാമെന്ന് ആരോപണം