സുപ്രീം കോടതി വിധി തള്ളി ട്രംപ്; 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% താരിഫ് ചുമത്തി
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/20/donald-trump.jpg?w=1120&h=583വാഷിങ്ടൻ ∙ വിവിധ രാജ്യങ്ങങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കു പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്കു പുറമേയാണ് ഇതെന്നും ട്രംപ് പറഞ്ഞു. 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കി. ഇന്ത്യയ്‌ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. വൻ തീരുവ ചുമത്തുമെന്നു മുന്നറിയിപ്പു നൽകി ഇന്ത്യ–പാക്ക് യുദ്ധം ഉൾപ്പെടെ 5 യുദ്ധങ്ങൾ നിർത്തിച്ചെന്ന വാദം ട്രംപ് ആവർത്തിച്ചു. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും പറഞ്ഞു.
What you should read next
[*] LIVE ‘തീരുവ ചുമത്തേണ്ടത് പ്രസിഡന്റല്ല’: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി; ട്രംപിന് കനത്ത തിരിച്ചടി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളിൽനിന്ന് യുഎസിനെ സംരക്ഷിക്കുന്നതിന് ട്രംപ് അന്വേഷണം പ്രഖ്യാപിച്ചു. വിധിയെ ഭയാനകം എന്നു വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർ രാജ്യസ്നേഹമില്ലാത്തവരും യുഎസ് ഭരണഘടനയോടു കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു.
നികുതികളും തീരുവകളും തീരുമാനിക്കാൻ ഭരണഘടന നൽകുന്ന അധികാരം യുഎസ് കോൺഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പകരച്ചുങ്കം റദ്ദാക്കിയത്. തീരുവകൾ പ്രഖ്യാപിക്കാനായി 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രയോഗിച്ചതിൽ ട്രംപ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവച്ചു. ഇന്ത്യ – യുഎസ് വ്യാപാരചർച്ചയെയും കോടതിവിധി സ്വാധീനിച്ചേക്കാം.
JUST IN
[*]
17 MINUTES AGO LIVE സുപ്രീം കോടതി വിധി തള്ളി ട്രംപ്; 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% താരിഫ് ചുമത്തി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 14 MINUTES AGO താൽക്കാലിക നിയമനം: സ്ഥിരപ്പെടുത്തൽ നീക്കം തടഞ്ഞ് ഹൈക്കോടതി; ഉത്തരവ് ചീഫ് സെക്രട്ടറി വിശദീകരണം നൽകാത്തതിനാൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 57 MINUTES AGO കേരള സ്പോർട്സ് കൗൺസിൽ മാധ്യമ പുരസ്കാരം: ജോമിച്ചൻ ജോസ്, ജിബിൻ ചെമ്പോല, അനൂബ് ശ്രീധരൻ ജേതാക്കൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
Pages:
[1]