Chikheang Publish time 2 hour(s) ago

‘വയറ്റിൽ കത്രിക കുടുങ്ങിയ സ്ത്രീയുടെ വേദന മനസ്സിലാകും; അതേ വേദന അനുഭവിച്ച ആളാണ് ഞാനും’

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/20/usha-joseph-with-xray.jpg?w=1120&h=583



മാനന്തവാടി ∙ ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക (ഫോർസെപ്സ്) കുടുങ്ങിയ സ്ത്രീയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് വയനാട്ടിൽ പ്രസവത്തിനിടെ ചികിത്സാപ്പിഴവിന് ഇരയായ യുവതി. വയനാട് മെഡിക്കൽ കോളജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറക്കുകയായിരുന്നു.
What you should read next

[*] ‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


‘അതേ വേദന അനുഭവിച്ച ആളാണ് ഞാനും. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യമന്ത്രി ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. തന്റെ ചികിത്സാ പിഴവിൽ റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ല.’ – യുവതി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രസവത്തിനായി എത്തിയ യുവതിയെ പ്രസവശേഷം രക്തസ്രാവം തടയാൻ വച്ച കോട്ടൺ തുണി നീക്കം ചെയ്യാതെയാണ് ഡിസ്ചാർജ് ചെയ്തത്. 75 ദിവസത്തിനു ശേഷമാണ് കോട്ടൺ തുണി പുറത്തുവന്നത്. ഇതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പറഞ്ഞ് യുവതി രണ്ട് തവണ ചികിത്സ തേടിയെങ്കിലും ഡോക്‌ടർമാർ ഗൗരവത്തിലെടുത്തില്ല. വെള്ളം കുടിച്ചാൽ മാറുന്ന പ്രശ്നമേയുള്ളു എന്നു പറഞ്ഞാണ് ഡോക്ടർമാർ മടക്കി അയച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഒടുവില്‍ രണ്ട് മാസത്തിന് ശേഷം ശരീരത്തില്‍ നിന്ന് തുണി തനിയെ പുറത്ത് വരികയായിരുന്നു. അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ല.
JUST IN

[*]
1 MINUTE AGO നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്തു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി; തല പൊട്ടിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO ‘തിരഞ്ഞെടുപ്പാണ്, രോഗികളോടു നന്നായി പെരുമാറണം’: ഗവ. ആശുപത്രികൾക്ക് ആരോഗ്യ വകുപ്പിന്റെ സർക്കുലർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Medical negligence: Wayanad woman who suffered medical negligence statement on Alappuzha issue
Pages: [1]
View full version: ‘വയറ്റിൽ കത്രിക കുടുങ്ങിയ സ്ത്രീയുടെ വേദന മനസ്സിലാകും; അതേ വേദന അനുഭവിച്ച ആളാണ് ഞാനും’