deltin33 Publish time Yesterday 23:06

അതിജീവനത്തിന്റെ നറുക്കെടുപ്പ്: ഗുണഭോക്തൃ പട്ടികയിലെ 178 പേർ ടൗൺഷിപ്പിലെ വീടുകൾ തിരഞ്ഞെടുത്തു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/20/wayanad-landslide-township-lottery.jpg?w=1120&h=583



കൽപറ്റ ∙ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. മേപ്പാടിയിൽ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു നറുക്കെടുപ്പ്.

മൂന്ന് ഡിജിറ്റുകളിലായി സോൺ, ക്ലസ്റ്റർ, പ്ലോട്ട് നമ്പർ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണ് ഗുണഭോക്താക്കൾ തിരഞ്ഞെടുത്തത്. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10-ാം വാർഡ് പഞ്ചിൽ വീട്ടിൽ പി. അഷറഫാണ് ഒന്നാമതായി നറുക്കെടുത്തത്. ടൗൺഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റർ ജെയിലുൾപ്പെട്ട 104-ാം നമ്പർ വീടാണ് അഷറഫിന് നറുക്കെടുപ്പിലൂടെ ലഭിച്ചത്.
What you should read next

[*] വയനാട് ഉരുൾപൊട്ടൽ: ഒരു കടയ്ക്ക് 7 ലക്ഷം, സംരംഭകർക്ക് നഷ്ടത്തിന്റെ 50 ശതമാനം; മന്ത്രിസഭാ യോഗ തീരുമാനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ജില്ലാ ഭരണകൂടം തയാറാക്കിയ പെട്ടിയിൽ നിന്നും ഗുണഭോക്താക്കൾ ടൗൺഷിപ്പിലെ അവരുടെ വീടുകൾ നറുക്കെടുത്ത് സ്വന്തമാക്കി. ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് വേദിയിൽ നിന്നും ഗുണഭോക്താക്കൾക്ക് കൈമാറി. കെഎസ്ഇബി, ജല അതോറിറ്റി, സിവിൽ സപ്ലൈസ്, കൽപറ്റ നഗരസഭ മുഖേന വൈദ്യുതി-കുടിവെള്ളം-റേഷൻ കാർഡ്, വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ നൽകാനുള്ള നടപടികൾക്കായി പ്രത്യേക കൗണ്ടർ സജ്ജീകരിച്ചു.

ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച 15 കൗണ്ടറുകളിലൂടെയാണ് ഗുണഭോക്താക്കൾക്ക് സേവനം ഉറപ്പാക്കിയത്. വീടുകളുടെ വൈദ്യുതി- കുടിവെള്ള കണക്‌ഷനുകൾ നിലവിൽ ജില്ലാ കലക്ടറുടെ പേരിലാണ് അനുവദിച്ചത്. വൈദ്യുതി- കുടിവെള്ള കണക്‌ഷനുകളുടെ മൂന്ന് മാസത്തെ തുക സർക്കാർ അടയ്ക്കും.മൂന്ന് മാസത്തിനു ശേഷം കണക്‌ഷനുകൾ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രവും ഗുണഭോക്താക്കൾക്ക് നൽകി.   ADVERTISEMENT Go AD-FREE

∙ ടൗൺഷിപ്പ് ഉദ്ഘാടനം 25 ന് : സംഘാടക സമിതിയായി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഈ മാസം 25 ന് വൈകിട്ട് നാലിന് വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ചെയർമാനും ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ കൺവീനറും എംഎൽഎ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപറ്റ നഗരസഭ ചെയർപഴ്സൻ പി. വിശ്വനാഥൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡ് അംഗങ്ങൾ വൈസ് ചെയർമാൻമാരായും യോഗത്തിൽ പങ്കെടുത്ത മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അംഗങ്ങളുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. ADVERTISEMENT Go AD-FREE
Just in
JUST IN

[*]
47 SECONDS AGO അതിജീവനത്തിന്റെ നറുക്കെടുപ്പ്: ഗുണഭോക്തൃ പട്ടികയിലെ 178 പേർ ടൗൺഷിപ്പിലെ വീടുകൾ തിരഞ്ഞെടുത്തു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
19 MINUTES AGO വയനാട് ഉരുൾപൊട്ടൽ: ഒരു കടയ്ക്ക് 7 ലക്ഷം, സംരംഭകർക്ക് നഷ്ടത്തിന്റെ 50 ശതമാനം; മന്ത്രിസഭാ യോഗ തീരുമാനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
53 MINUTES AGO പ്രസവത്തിനായി പ്രവേശിപ്പിച്ച ഡോക്ടർക്കൊപ്പം കൂട്ടിരിപ്പുകാരിയില്ല, ജീവനക്കാർ‌ മോശമായി പെരുമാറി; റിപ്പോർട്ട് സമർപ്പിച്ച് സൂപ്രണ്ട് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Wayanad landslide Township: Kerala flood rehabilitation efforts are progressing with the first phase of 178 houses in the Kalpetta township nearing completion. A lottery was held for the beneficiaries who lost their homes and loved ones in the Mundakkai and Choorammala disasters.
Pages: [1]
View full version: അതിജീവനത്തിന്റെ നറുക്കെടുപ്പ്: ഗുണഭോക്തൃ പട്ടികയിലെ 178 പേർ ടൗൺഷിപ്പിലെ വീടുകൾ തിരഞ്ഞെടുത്തു