LHC0088 Publish time 1 hour(s) ago

‘ഇന്ത്യ ഒരു ഉറപ്പ് നൽകിയിട്ടുണ്ട്, റഷ്യൻ എണ്ണ വാങ്ങുന്നതിൽ‌ യുഎസിന് താൽപര്യമില്ല’

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/20/sergio-gor-us-india.jpg?w=1120&h=583



ന്യൂഡൽഹി ∙ യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ ഒരു ഉറപ്പ് നൽകിയിട്ടുണ്ടെന്നും, ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ഊർജ സ്രോതസുകളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരികയാണെന്നും യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ വളരെ വേഗം ഒപ്പിടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എഐ ഇംപാക്ട് സമ്മിറ്റിനോട് അനുബന്ധിച്ച് നടന്ന ‘പാക്സ് സിലിക്ക’ കൂട്ടായ്മയിലാണ് സെർ‌ജിയോ ഗോറിന്റെ പ്രതികരണം.

“എണ്ണയുടെ കാര്യത്തിൽ ഒരു ധാരണയുണ്ട്. ഇരുനേതാക്കളും തമ്മിൽ നടന്ന സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ആരും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ യുഎസിന് താൽപര്യമില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റിന് നിർബന്ധമുണ്ട്. അതിനാൽ ഈ സംഘർഷവുമായി ഇപ്പോഴും ബന്ധപ്പെട്ടു നിൽക്കുന്നവർ അത് അവസാനിപ്പിക്കണമെന്നാണ് സമാധാനം കാംക്ഷിക്കുന്ന പ്രസിഡന്റ് ആഗ്രഹിക്കുന്നത്’’ – സെർജിയോ ഗോർ പറഞ്ഞു.
What you should read next

[*] എഐ സമ്മിറ്റ് വേദിയിൽ ഷർട്ടൂരി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ – വിഡിയോ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ ഇന്ത്യ, യുഎസ് ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുകയാണെന്നും സെർജിയോ ഗോർ പറഞ്ഞു. “വളരെ വേഗം കരാർ ഒപ്പിടും. ഈ ആഴ്ചയും ഇരുപക്ഷവും ചർച്ചകളിലാണ്. ലോകത്തിലെ വലിയൊരു സമ്പദ്‌വ്യവസ്ഥയുമായാണ് യുഎസ് ഇടപാട് നടത്തുന്നത് എന്നതിനാൽ കരാറിൽ പതിനായിരക്കണക്കിന് കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇടക്കാല കരാർ പൂർത്തിയായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ചില ചെറിയ മാറ്റങ്ങൾ കൂടി വരുത്താനുണ്ട്, അത് ഉടൻ സംഭവിക്കും’’ – സെർജിയോ ഗോർ പറഞ്ഞു.

വെനസ്വേലൻ എണ്ണ ഇന്ത്യ വാങ്ങാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗോറിന്റെ മറുപടി. അതിന്റെ ചില വശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. യുഎസ് ഊർജ വകുപ്പ് ഇവിടുത്തെ ഊർജ മന്ത്രാലയവുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഉടൻ തന്നെ ഇതുസംബന്ധിച്ച വാർത്തകൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഗോർ‌ പറഞ്ഞു. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നിലവിൽ തനിക്ക് പ്രഖ്യാപനങ്ങളൊന്നും നടത്താനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Just in
JUST IN

[*]
1 MINUTE AGO ‘ഇന്ത്യ ഒരു ഉറപ്പ് നൽകിയിട്ടുണ്ട്, റഷ്യൻ എണ്ണ വാങ്ങുന്നതിൽ‌ യുഎസിന് താൽപര്യമില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
10 MINUTES AGO ഉഷയുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കും; പത്മകുമാറിന് ജാമ്യം– അറിയാം പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
34 MINUTES AGO ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
India Assures US On Russian oil Purchase: India\“s Russian oil purchase has been addressed with an assurance to the US, according to Ambassador Sergio Gor, who noted India is diversifying its energy sources. He also expressed confidence that the US-India interim trade deal is nearly complete and will be signed very soon.
Pages: [1]
View full version: ‘ഇന്ത്യ ഒരു ഉറപ്പ് നൽകിയിട്ടുണ്ട്, റഷ്യൻ എണ്ണ വാങ്ങുന്നതിൽ‌ യുഎസിന് താൽപര്യമില്ല’