ഉഷയുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കും; പത്മകുമാറിന് ജാമ്യം– അറിയാം പ്രധാന വാർത്തകൾ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/20/recap-20.jpg?w=1120&h=583ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നുവച്ച ഉഷ ജോസഫിന്റെ ദുരിതവും പിന്നാലെയുണ്ടായ പ്രതികരണങ്ങളുമാണ് ഇന്നത്തെ പ്രധാനവാർത്ത. കുടുങ്ങിയത് കത്രികയല്ലെന്നും മസ്കിറ്റോ എന്ന ഉപകരണമാണെന്നും ന്യായീകരിച്ച് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു ഡോ.ലളിതാംബിക രംഗത്തെത്തിയതും അവരെ വിമർശിച്ച് ആരോഗ്യമന്ത്രി മറുപടി പറഞ്ഞതും ഇന്ന് ശ്രദ്ധിക്കപ്പെട്ടു. അതിനിടെ ഉഷയുടെ ചികിത്സ ചെലവ് സർക്കാര്‍ വഹിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ പത്മകുമാറിന് ജാമ്യം ലഭിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയുടെയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിന്റെയും 10 ശതമാനം കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതും ഇന്നത്തെ പ്രധാനവാർത്തയാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.
‘ഇരിക്കാൻ പോലും പറ്റാത്ത വേദനയായിരുന്നു. മൂത്രമൊഴിച്ചു കഴിഞ്ഞാൽ വേദന സഹിക്കാൻ പറ്റാതെ ഞാൻ മുട്ടുമടക്കി കുനിഞ്ഞു നിൽക്കും. 5 വർഷമായി ഞാനീ മരണവേദന തിന്നുന്നു’ അടിവയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ മറന്നുവച്ച കത്രികയുമായി അഞ്ചു വർഷത്തോളമായി കഴിയുന്ന പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫിന് (51) വേദനകൊണ്ടു വാക്കുകൾ മുഴുമിക്കാനാകുന്നില്ല.
ഗവ. ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല, മസ്കിറ്റോ എന്നുള്ള ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബിക. ഉപകരണം അകത്തുപോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. വീട്ടമ്മ മുൻപും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരണം അകത്തുപോയതാകാം. ശസ്ത്രക്രിയ ചെയ്തതു താനല്ലെന്നും വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറിന് ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളികള്‍ കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല. ADVERTISEMENT Go AD-FREE
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) പൂര്‍ത്തിയാകുമ്പോള്‍ 2025 ഒക്‌ടോബറിലെ വോട്ടര്‍പട്ടികയില്‍നിന്ന് ഏകദേശം 9 ലക്ഷത്തോളം പേര്‍ പുറത്തായി. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആര്‍ ഹിയറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയുടെയും (ഡിഎ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിന്റെയും (ഡിആര്‍) 10 ശതമാനം കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം കുടിശിക ഏപ്രിലില്‍ ലഭിക്കും. ADVERTISEMENT Go AD-FREE
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’ വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിച്ചു. പ്രമുഖ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും സിഇഒമാരും സംസാരിക്കുന്നതിനിടെയാണ് വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ എത്തിയത്. ഷർട്ടുകൾ കയ്യിലേന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാർ തുടർന്ന് ഹാളിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
JUST IN
[*]
2 MINUTES AGO ‘രക്ഷിക്കണം, എന്തിനാണ് റിക്രൂട്ട് ചെയ്തത് ?’; പാക്ക് സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബിഎൽഎ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO ‘ഇന്ത്യ ഒരു ഉറപ്പ് നൽകിയിട്ടുണ്ട്, റഷ്യൻ എണ്ണ വാങ്ങുന്നതിൽ യുഎസിന് താൽപര്യമില്ല’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
16 MINUTES AGO ഉഷയുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കും; പത്മകുമാറിന് ജാമ്യം– അറിയാം പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Todays Recap: 20-02-2026
Pages:
[1]