മൈക്രോഫിനാൻസ് തട്ടിപ്പുകേസ്: വെള്ളാപ്പള്ളിയെ ചോദ്യംചെയ്തു
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/2/vellappally-natesan.jpg?w=1120&h=583കൊച്ചി ∙ മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യംചെയ്തു. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണു ബുധനാഴ്ച ചോദ്യംചെയ്തത്. വിജിലൻസ് സംഘം തന്റെ മൊഴിയെടുത്തിരുന്നെന്നു വെള്ളാപ്പള്ളി പറഞ്ഞു. ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും പറഞ്ഞു.
What you should read next
[*] ‘യുഎസുമായി കരാറിലെത്തണം; പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ മോശം കാര്യങ്ങൾ സംഭവിക്കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വെള്ളാപ്പള്ളി മുഖ്യപ്രതിയായ ഈ കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ നിർദേശം നൽകിയിരുന്നു. വെള്ളാപ്പള്ളിയടക്കം 5 പേർക്കെതിരെയാണ് 2016ൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയിൽ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്.
പിന്നാക്ക വികസന കോർപറേഷൻ മുൻ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാർ, മൈക്രോഫിനാൻസ് ചീഫ് കോർഡിനേറ്റർ കെ.കെ.മഹേശൻ, എസ്എൻഡിപി യൂണിയൻ നേതാവ് ഡോ. എം.എൻ.സോമൻ എന്നിവരാണു മറ്റു പ്രതികൾ. ഇതിൽ കെ.കെ.മഹേശൻ പിന്നീട് അന്തരിച്ചു.
What you should read next
[*] ജെയ്ക് \“നോ\“ പറഞ്ഞു, പുതുപ്പള്ളിയിൽ പുതുമുഖം; ഏറ്റുമാനൂരിൽ വാസവൻ, കോട്ടയത്ത് അനിൽകുമാർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് 2003-2015 കാലയളവിൽ സ്വാശ്രയ സംഘങ്ങൾക്കു കൈമാറാൻ പിന്നാക്ക വികസന കോർപറേഷൻ മുഖേന കോടിക്കണക്കിനു രൂപ വായ്പയെടുത്ത് 15 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണു വിഎസ് നൽകിയ പരാതി. ADVERTISEMENT Go AD-FREE
Just in
JUST IN
[*]
42 SECONDS AGO മൈക്രോഫിനാൻസ് തട്ടിപ്പുകേസ്: വെള്ളാപ്പള്ളിയെ ചോദ്യംചെയ്തു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 55 MINUTES AGO പെൺകുട്ടിയുമായി വിഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചു, തർക്കം; യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 55 MINUTES AGO ‘യുഎസുമായി കരാറിലെത്തണം; പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ മോശം കാര്യങ്ങൾ സംഭവിക്കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Vellapally Natesan Questioned: Vigilance team questioned SNDP Yogam General Secretary Vellappally Natesan in the microfinance fraud case. The team, led by SP S. Sasidharan, questioned him. Vellappally said that the Vigilance team had recorded his statement. He also stated that no irregularity had occurred.
Pages:
[1]