LHC0088 Publish time 2 hour(s) ago

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: കാരണം കണ്ടെത്താനായില്ല; 50 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/17/jayalakshmi-silks-clt-fire.jpg?w=1120&h=583



കോഴിക്കോട് ∙ പാളയത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി സിൽക്സിൽ ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പൊലീസ് എഫ്ഐആർ. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് ടൗൺ പൊലീസ് ഷോറൂം മാനേജറുടെ മൊഴിപ്രകാരമാണ് 50 കോടി രൂപയുടെ നഷ്ടം കണക്കാക്കി എഫ്ഐആർ ഫയൽ ചെയ്തത്. ഷോറൂം മാനേജർ കെ.അജേഷ് നൽകിയ പരാതിയിലാണ് ടൗൺ പൊലീസ് കേസ് എടുത്തത്.
What you should read next

[*] പരീക്ഷാഹാളിൽ കയറ്റിയില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച സ്ഥലപരിശോധന നടത്തിയെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായില്ല. രണ്ടാം നിലയിലാണ് തീപടർന്നതെന്നും കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവർത്തിച്ചതായും ഫയർഫോഴ്സ് പ്രാഥമിക റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഫയർ റസിസ്റ്റ് ഓട്ടമാറ്റിക് സ്പ്രിങ്ഗ്ലറുകൾ പ്രവർത്തിച്ചു. എന്നാൽ തുണിത്തരങ്ങളിലും മറ്റു തീ പടർന്നു പിടിച്ചതോടെ അത് രണ്ടും മൂന്നും നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ജില്ലാ ഫയർ ഓഫിസറുടെ റിപ്പോർട്ട് വ്യാഴാഴ്ച ജില്ല കലക്ടർക്ക് കൈമാറും.

ഫയർ ഫോഴ്സിന്റെ അഞ്ച് യൂണിറ്റ് എത്തിയാണ് തീയണയ്ക്കുന്ന നടപടികൾക്ക് തുടക്കമിട്ടതെങ്കിലും പിന്നാലെ ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്ന് 18 ഫയർ യൂണിറ്റുകളും കരിപ്പൂർ എയർപോർട്ടിലെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് യൂണിറ്റും എത്തിച്ചതോടെയാണ് രാത്രി പത്തുമണിയോടെ തീ നിയന്ത്രണ വിധേയമാക്കാൻ ആയത്. റംസാൻ – ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തതിനിടെയാണ് തീപിടിത്തം ഉണ്ടായത്. 2023 ഏപ്രിലിലും ഇതേ ഷോറൂമിൽ തീപിടിത്തം ഉണ്ടായിരുന്നു.
What you should read next

[*] ‘മൈക്കിൽ പിടിച്ചു വലിക്കരുത്...’; പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വാക്കേറ്റം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ചൊവ്വാഴ്ചത്തെ തീപിടിത്തം സംബന്ധിച്ച് ജില്ലാ ഫയർ ഓഫിസും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും കോർപറേഷനും വ്യത്യസ്ത അന്വേഷണമാണ് നടത്തുന്നത്. ഷോർട് സക്കീറ്റാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥാപനത്തിൽ ഭക്ഷണം പാകം ചെയ്യുന്നില്ലെങ്കിലും ചായ ഉണ്ടാക്കുന്ന അടുക്കളയുണ്ട്. ഇവിടെ നിന്നാണോ തീപടർന്നതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ അടുക്കളയിൽ ഉണ്ടായിരുന്ന 13 ഗ്യാസ് സിലിണ്ടറുകൾ സമയോചിതമായി തീപിടിത്തത്തിന്റെ തുടക്കത്തിൽ തന്നെ മാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്. 156 ൽ ഏറെ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തുവന്നത്. ഷോറൂം നവീകരണം പൂർത്തിയാകും വരെ ഇവരെ മറ്റു നഗരങ്ങളിലെ ഷോറൂമുകളിലേക്ക് നിയോഗിക്കാനാണ് മാനേജ്മെന്റ് ഒരുങ്ങുന്നത്. ADVERTISEMENT Go AD-FREE

അതേസമയം, നഗരത്തിനുള്ളിൽ നിലവിൽ ഒരു ഫയർ സ്റ്റേഷൻ പോലുമില്ലാത്ത സാഹചര്യം വലിയ തീപിടിത്തവും മറ്റും ഉണ്ടാകുമ്പോൾ ചെറുക്കുന്നതിന് കാലതാമസം വരുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി ആക്ഷേപം ഉണ്ട്. വെള്ളിമാടുകുന്നും മീഞ്ചന്തയുമാണ് നഗരത്തോട് ചേർന്നുള്ള സ്റ്റേഷനുകൾ. ബീച്ചിൽ ഫയർ സ്റ്റേഷൻ ഉണ്ടെങ്കിലും നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷൻ പൊളിച്ച് വാഹനങ്ങൾ ഷീറ്റിട്ട ഷെഡിലാണ് ഇട്ടിരിക്കുന്നത്. രണ്ടു വാഹനങ്ങളിൽ ഒരെണ്ണം ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമായി അറ്റകുറ്റപ്പണികളിലാണ്. മിഠായിത്തെരുവ്, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സാറ്റലൈറ്റ് ഫയർ സ്റ്റേഷനുകൾ വേണമെന്ന ആവശ്യവും നഗരവാസികൾക്കിടയിൽ ശക്തമാണ്.
JUST IN

[*]
54 SECONDS AGO ‘ദ് കേരള സ്റ്റോറി’: നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു; സത്യത്തിനായി ഒന്നിക്കണമെന്ന് മുഖ്യമന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
54 SECONDS AGO എംഡിഎംഎയുമായി ‘കുമാരി’ അരുൺ പിടിയിലായ കേസ്: ചോദ്യംചെയ്യലിൽ കൂടുതൽ പേരുകൾ; ദമ്പതികൾ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
54 SECONDS AGO എഡിജിപിയെ അപമാനിക്കുന്ന വിഡിയോ; യുട്യൂബർ കെ.എം.ഷാജഹാന് 5 ലക്ഷം പിഴ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Fire in Jayalakshmi silks: According to the police FIR, the fire that broke out at Jayalakshmi Silks in Palayam on Tuesday evening caused a loss of Rs 50 crore. The Town Police registered a case and filed the FIR, estimating the loss at Rs 50 crore based on the statement from the showroom manager. The case was registered by the Town Police based on a complaint filed by the showroom manager, K. Ajesh.
Pages: [1]
View full version: പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: കാരണം കണ്ടെത്താനായില്ല; 50 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ