Chikheang Publish time 2 hour(s) ago

യുവതീപ്രവേശം: നിലപാട് നീട്ടിക്കൊണ്ടുപോകാനാവില്ല

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/8/27/supreme-court-of-india-image.jpg?w=1120&h=583



ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ ഉചിതമായ സമയത്ത് നിലപാടു പറയുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അടുത്ത മാസം 14ന് അകം നിലപാടുകൾ എഴുതി നൽകണമെന്നാണ് സുപ്രീം കോടതി നിർദേശം. അതിനകം നിലപാടറിയിക്കേണ്ട എന്നു തീരുമാനിക്കാൻ സർക്കാരിനു തടസ്സമില്ല. എന്നാൽ, ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതുവരെ കാത്തിരിക്കാൻ സർക്കാരിന് സാധിക്കുകയുമില്ല.
What you should read next

[*] LIVE യുവതീപ്രവേശം: സർക്കാർ നിലപാട് മാർച്ച് 14 നകം വേണം; നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും ആയി ബന്ധപ്പെട്ട 7 ചോദ്യങ്ങളാണ് 9–അംഗ ബെഞ്ച് മുൻപാകെയുള്ളത്. ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പുകൽപിക്കുകയല്ല, നിയമപരമായ വിഷയങ്ങൾക്ക് മറുപടി നൽകുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

വിശാല ബെഞ്ച് നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ ശബരിമല വിഷയമുൾപ്പെടെ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം സംബന്ധിച്ച വിവിധ ഹർജികൾ പിന്നീടു തീർപ്പാക്കപ്പെടും.

സമയപരിധിക്കുള്ളിൽ വാദങ്ങൾ എഴുതിനൽകേണ്ട എന്നു തീരുമാനിച്ചാലും 9–അംഗ ബെഞ്ച് മുൻപാകെത്തന്നെ ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ടി വരും. കാരണം, ബെഞ്ച് മുൻപാകെയുള്ള ചോദ്യങ്ങളിൽ മിക്കതും ശബരിമലയുമായി ബന്ധമുള്ളതാണ്.

ഏപ്രിൽ 7ന് വാദം തുടങ്ങുമെന്നാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. അതിനകം സർക്കാരിന് നിലപാടെടുക്കേണ്ടിവരും. ADVERTISEMENT Go AD-FREE

1965 ലെ കേരള പൊതു ആരാധനാസ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ 3(ബി) വകുപ്പിലൂടെയാണ് ശബരിമലയിൽ യുവതീപ്രവേശം തടഞ്ഞിരുന്നത്. ഇതു മൗലികാവകാശ ലംഘനമാണെന്ന വാദം അംഗീകരിച്ചാണ് ശബരിമലയിൽ യുവതീപ്രവേശത്തിന് കോടതി അനുമതി നൽകിയത്. എന്നാൽ, പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കാതെ മാറ്റിവച്ച്, വിവിധ ചോദ്യങ്ങൾ വിശാല ബെഞ്ചിനു വിട്ടപ്പോൾ കോടതി പറഞ്ഞു: 1965 ലെ ചട്ടങ്ങൾ ശബരിമലയ്ക്കു ബാധമാകുമോയെന്നതും വിശാല ബെഞ്ചിനു പരിഗണിക്കാം. ഈ ചോദ്യവും 9 അംഗ ബെഞ്ച് പരിഗണിക്കും.
What you should read next

[*] Live ‘രണ്ടു ചോദ്യം ചോദിച്ചു, ഊണും കഴിച്ചു പിരിഞ്ഞു’: വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടില്ലെന്ന് ജയറാം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ ശബരിമല വിധി സ്റ്റേ ചെയ്യാതെയാണ് ചോദ്യങ്ങൾ വിശാല ബെഞ്ചിനു വിടാൻ കോടതി തീരുമാനിച്ചത്. എന്നാൽ, വിധി നടപ്പാക്കാൻ ശ്രമിച്ച് സർക്കാർ അതിനകം വിവാദത്തിൽ പെട്ടിരുന്നു. വിധി നടപ്പാക്കുമെന്ന നിലപാടു തുടരാതെ, സ്റ്റേയ്ക്കു തുല്യമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറൽ നൽകിയ വ്യാഖ്യാനത്തിൽ സർക്കാരും പാർട്ടിയും രക്ഷതേടി.

കഴിഞ്ഞ ദിവസം, സർക്കാരിനായി ഹാജരാകണമെന്നല്ലാതെ എന്തായിരിക്കണം നിലപാടെന്ന് സീനിയർ അഭിഭാഷകനോട് പറഞ്ഞിരുന്നില്ല. പുനഃപരിശോധനാ ഹർജികളെ സർക്കാർ എതിർത്തിരുന്നുവെന്നു മാത്രം അഭിഭാഷകൻ പറ ഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ഒൻപതംഗ ബെഞ്ച് കേസ് പരിഗണിക്കും മുൻപ് നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാലും കോടതിയിൽ നിലപാടു പറയുന്നതിന് പെരുമാറ്റച്ചട്ടം സർക്കാരിന് തടസ്സമില്ല.

9 അംഗ ബെഞ്ച്മുൻപാകെയുള്ള ചോദ്യങ്ങൾ

∙ഭരണഘടനയുടെ 25–ാം വകുപ്പിൽ പറയുന്ന മത സ്വാതന്ത്ര്യ അവകാശത്തിന്റെ വ്യാപ്തിയും പരിധിയും എത്ര? ADVERTISEMENT Go AD-FREE

∙മതസ്വാതന്ത്ര്യത്തിൽ വ്യക്തികളുടെ അവകാശവും മതവിഭാഗങ്ങളുടെ അവകാശവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?

∙ഭരണഘടനയുടെ 26–ാം വകുപ്പു പ്രകാരം മതവിഭാഗങ്ങൾക്കുള്ള അവകാശം, പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവയുടെ കാര്യത്തിലല്ലാതെ മൗലികാവകാശ വ്യവസ്ഥകൾക്കു വിധേയമാണോ?

∙ഭരണഘടനയിൽ പറയുന്ന മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ധാർമികത എന്താണ്? ഭരണഘടനാ ധാർമികതയും അതിൽ ഉൾപ്പെടുമോ?

∙ഭരണഘടനയുടെ 25–ാം വകുപ്പിൽ പറയുന്ന മതാചാരങ്ങളെക്കുറിച്ചു കോടതിക്കു നടത്താവുന്ന പരിശോധനയുടെ സാധ്യതയും പരിധിയും എന്താണ്?

∙ഭരണഘടനയുടെ 25 (2), ബി വകുപ്പുകളിൽ പറയുന്ന ‘ഹിന്ദുക്കളിലെ വിഭാഗങ്ങൾ’ എന്നതു കൊണ്ട് അർഥമാക്കുന്നത് എന്ത്? ADVERTISEMENT GO AD-FREE

∙ മതവിഭാഗത്തിൽ പെടാത്ത വ്യക്തിക്ക് മതത്തിന്റെ ആചാരങ്ങളെ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ?
Just in
JUST IN

[*]
1 MINUTE AGO യുവതീപ്രവേശം: നിലപാട് നീട്ടിക്കൊണ്ടുപോകാനാവില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
15 MINUTES AGO എപ്സ്റ്റീനെ കേന്ദ്രമന്ത്രി 14 തവണ കണ്ടു, 62 തവണ സന്ദേശം അയച്ചു; ഉടൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
17 MINUTES AGO യൂട്യൂബ് ഹോം പേജ് ശൂന്യം, ലോകമെമ്പാടും പണിമുടക്കി: കാരണം അറിയാം Technology

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kerala government will have to clarify its stance on the Sabarimala women\“s entry issue and religious freedom before the Supreme Court\“s 9-member larger bench. The larger bench will consider questions related to constitutional morality and women\“s rights.
Pages: [1]
View full version: യുവതീപ്രവേശം: നിലപാട് നീട്ടിക്കൊണ്ടുപോകാനാവില്ല