ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; പാക്കിസ്ഥാന് വേനലിന് മുൻപേ അടുത്ത ‘ഷോക്ക്’ കൊടുക്കാൻ ഇന്ത്യ, പ്രഖ്യാപിച്ച് മന്ത്രി
https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/5/11/india-victory-national-flag-modi.jpg?w=1120&h=583പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക്കിസ്ഥാനെതിരെ തുടക്കമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’ തുടരും. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് വ്യക്തമാക്കി നേരത്തേ സിന്ധൂനദീജല വിതരണക്കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയത് പാക്കിസ്ഥാന് കനത്ത അടിയായിരുന്നു.
തൊട്ടുപിന്നാലെ ഇന്ത്യ ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ വമ്പൻ ജലവൈദ്യുതി പദ്ധതി ആവിഷ്കരിച്ചത് പാക്കിസ്ഥാന് കൂടുതൽ ആഘാതവുമായിരുന്നു. ഇപ്പോഴിതാ, വേനൽ തുടങ്ങുംമുൻപേ രവി നദിയിലെ വെള്ളംകൂടി തടയാനുള്ള തീരുമാനത്തിലാണ് ഇന്ത്യ.
നേരത്തേ രവി നദിയിൽ നിന്ന് ഇന്ത്യയുടെ ആവശ്യംകഴിഞ്ഞുള്ള അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കിയിരുന്നു. സമ്പദ്വ്യവസ്ഥയുടെ മുന്തിയപങ്കും കൃഷിയെ ആശ്രയിക്കുന്ന പാക്കിസ്ഥാന് ഇത് വലിയ ആശ്വാസവുമായിരുന്നു. ജമ്മു കശ്മീർ മന്ത്രി അഹമ്മദ് റാണയാണ് ഇന്ത്യയുടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വേനൽക്കാലത്ത് കത്വ, സാംബ ജില്ലകൾക്ക് വെള്ളം ഉറപ്പാക്കാനാണ് പാക്കിസ്ഥാനിലേക്ക് ഒഴുക്കിയിരുന്ന അധികജലം തടയുന്നതെന്ന് മന്ത്രി പറഞ്ഞു.
നേരത്തേ സിന്ധൂനദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാക്കിസ്ഥാൻ രാജ്യാന്തര വേദികളിൽ പരാതികൾ ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിട്ടില്ല. 1960ൽ ലോകബാങ്കിന്റെ മധ്യസ്ഥയിൽ തയാറാക്കിയ കരാർ പ്രകാരം സത്ലജ്, രവി തുടങ്ങിയ ‘കിഴക്കൻ’ നദികളിലെ (ഈസ്റ്റേൺ റിവേഴ്സ്) വെള്ളം പൂർണമായി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയും. വെസ്റ്റേൺ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയിലെ വെള്ളത്തിന് ഇതേ അധികാരം പാക്കിസ്ഥാനുമുണ്ട്. ADVERTISEMENT Go AD-FREE
എന്നാൽ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ കരാരിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഭീകർക്ക് സർവപിന്തുണയും നൽകുകയെന്ന നിലപാടിൽ നിന്ന് പാക്കിസ്ഥാൻ പൂർണമായും പിന്തിരിയുംവരെ ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ചെനാബ് നദിയിലെ ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകണമെന്ന് ഇതിനിടെ പാക്കിസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തള്ളിയെന്നാണ് വിവരം.
പാക്കിസ്ഥാന്റെ ജിഡിപിയുടെ 25% പങ്കുവഹിക്കുന്നത് കാർഷിക മേഖലയാണ്. പാക്കിസ്ഥാൻ കാർഷിക മേഖലയ്ക്കുള്ള 80% ജലവും എത്തിയിരുന്നതാകട്ടെ സിന്ധു നദിയിൽ നിന്ന്. ഇന്ത്യ പാക്കിസ്ഥാന് വെള്ളത്തിൽ നൽകിയ ഷോക്കിന്റെ ശക്തി ഇതിൽനിന്ന് വ്യക്തം. ചെനാബ്, രവി നദികളിലെ വെള്ളവും കൂടി ലഭിക്കാതാവുന്നത് പാക്കിസ്ഥാന് വൻ തിരിച്ചടിയാകും. ഇന്ത്യയുടെ നിബന്ധനകൾക്ക് വഴങ്ങേണ്ട സ്ഥിതിയിലേക്ക് പാക്കിസ്ഥാൻ എത്തിയേക്കും. ADVERTISEMENT Go AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
India escalates \“Operation Sindoor\“ post-Pahalgam terror attack by stopping Ravi River surplus water to Pakistan, previously shared for its agriculture, to secure J&K\“s summer needs in Kathua-Samba districts. This follows Indus Waters Treaty suspension and Chenab hydro project, hitting Pakistan\“s 25% GDP farm sector reliant on 80% Indus water. Pakistan faces severe crisis unless it curbs terror support.
Pages:
[1]