cy520520 Publish time 2 hour(s) ago

ശരദ് പവാർ വീണ്ടും രാജ്യസഭയിലേക്ക് ?; അജിത് പവാർ വിഭാഗത്തിന്റെ നിർണായക യോഗം ഇന്ന്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/31/sharad-pawar.jpg?w=1120&h=583



മുംബൈ ∙ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനും എൻസിപി നേതാവുമായ ശരദ് പവാർ ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തന്റെ 85 ആം വയസ്സിൽ പ്രായം കണക്കിലെടുത്ത് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സ‍ഞ്ജയ് റാവത്തിന്റെ പുതിയ പ്രസ്താവന എൻസിപി ശരദ് പവാർ വിഭാഗം നിഷേധിച്ചില്ല. 50 വർഷത്തിലേറെ നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ 14 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശരദ് പവാർ ഒന്നിൽ പോലും തോറ്റിട്ടില്ല.
What you should read next

[*] അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


നിലവിലെ സാഹചര്യത്തിൽ ശരദ് പവാർ രാജ്യസഭയിലേക്ക് തിരിച്ചുവരുന്നത് വലിയ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. എൻസിപിയുടെ രണ്ടു വിഭാഗങ്ങളും ഒന്നിക്കുന്നില്ലെങ്കിൽ പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കരുത് എന്നാണ് പവാർ പക്ഷത്തെ മിക്കവരുടെയും അഭിപ്രായം. പത്തോളം എംഎൽഎമാർ മാത്രമുള്ള പവാറിന്റെ പാർട്ടിക്ക് എങ്ങനെ രാജ്യസഭയിലേക്ക് ജയിക്കാം എന്നതാണ് പ്രധാന ചോദ്യം. മഹാരാഷ്ട്രയിലെ 7 രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ തിരഞ്ഞെടുപ്പ്.

ഒരു സീറ്റിൽ ജയിക്കാൻ 37 വോട്ടുകളാണ് വേണ്ടത്. ഭരണപക്ഷമായ എൻഡിഎയ്ക്ക് 228 എംഎൽഎമാരുള്ളതിനാൽ അവർക്ക് 6 സീറ്റുകൾ വരെ സുഖമായി ജയിക്കാം. പ്രതിപക്ഷമായ മഹാവികാസ് അഘാഡിക്ക് ആകെ 46 എംഎൽഎമാരുണ്ട് (ശിവസേന-യുബിടി: 20, കോൺഗ്രസ്: 16, എൻസിപി-ശരദ് പവാർ: 10). അതിനാൽ പ്രതിപക്ഷം മുഴുവൻ ഒറ്റക്കെട്ടായി നിന്നാൽ ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ ആ സ്ഥാനാർഥിയായി ശരദ് പവാർ വരാനാണ് സാധ്യത.
What you should read next

[*] വിമാന ദുരന്തത്തിൽ‌ ദുരൂഹത ഉന്നയിച്ച് നേതാക്കൾ; അജിത് പവാറിന്റെ പഴ്സനൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് സിഐഡി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതേസമയം, ഇന്നു നടത്തുന്ന എൻസിപി (അജിത്) എംഎൽഎമാരുടെ യോഗത്തിൽ ഉപമുഖ്യമന്ത്രി സുനേത്ര പവാർ പങ്കെടുക്കും. അജിത് പവാറിന്റെ മരണശേഷം ആദ്യമായാണു വിശദമായ പാർട്ടി യോഗം നടത്തുന്നത്. ‌എംഎൽഎമാരെ സുനേത്ര വ്യക്തിപരമായും കാണും. പാർട്ടിയുടെ മുന്നോട്ടുള്ള നീക്കങ്ങൾ, ശരദ് പവാർ വിഭാഗവുമായുള്ള ലയനം എന്നിവ സംബന്ധിച്ച് ഓരോരുത്തരുടെയും മനസ്സറിയുകയാണു ലക്ഷ്യം. ADVERTISEMENT Go AD-FREE

പാർട്ടി എംഎൽഎമാരിൽ പലരും ശരദ് വിഭാഗവുമായി ലയിക്കണമെന്ന അഭിപ്രായമുള്ളവരാണ്. അതുവഴി അജിത് പവാറിന്റെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ, മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ളവർ നിലവിലുള്ള സ്ഥിതി തുടർന്നാൽ മതിയെന്ന പക്ഷക്കാരാണ്. ലയിച്ചാൽ പാർട്ടിക്കുമേൽ തങ്ങൾക്കുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്നും ശരദ് പവാർ ഉൾപ്പെടെ പിടിമുറുക്കുമെന്നുമാണു പട്ടേൽ അടക്കമുള്ളവരുടെ ആശങ്ക.

നേരത്തെ രണ്ട് എൻസിപി വിഭാഗങ്ങളും ലയിക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതല അനന്തരവൻ അജിത് പവാറിനും ഡൽഹിയിലെ ചുമതല മകൾ സുപ്രിയ സുലെയ്ക്കും കൈമാറി ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും തീരുമാനിച്ചിരുന്നു. ഫെബ്രുവരി 12ന് ലയനം നടക്കേണ്ടതായിരുന്നു. എന്നാൽ അജിത് പവാറിന്റെ അപ്രതീക്ഷിത മരണം ഈ പദ്ധതികളെല്ലാം തകിടം മറിച്ചു. ഇതോടെ രണ്ട് വിഭാഗങ്ങളും രണ്ട് വഴിക്ക് നീങ്ങുകയും ലയനം മാറ്റിവയ്ക്കുകയുമായിരുന്നു.ADVERTISEMENT Go AD-FREE

അജിത് പവാറിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നിയമിച്ചു. ഇതോടെ ഈ വിഭാഗം എൻഡിഎയുടെ ഭാഗമായി തന്നെ തുടരുമെന്ന് ഉറപ്പായി. തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ശരദ് പവാർ ഒരിക്കലും ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടില്ല. അതേസമയം, അജിത് പവാറിന്റെ മരണം ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും അതിൽ ഉന്നതതല അന്വേഷണം വേണമെന്നും പവാറിന്റെ കൊച്ചുമകൻ രോഹിത് പവാർ ആവശ്യപ്പെട്ടിരുന്നു.
Just in
JUST IN

[*]
57 SECONDS AGO ശരദ് പവാർ വീണ്ടും രാജ്യസഭയിലേക്ക് ?; അജിത് പവാർ വിഭാഗത്തിന്റെ നിർണായക യോഗം ഇന്ന് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
51 MINUTES AGO സർക്കാരിന് എതിരായ ആരോപണങ്ങൾ ചെറുക്കാൻ പിആർഡിയിൽ ക്യാപ്സൂൾ സംഘം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Sharad Pawar for Rajya Sabha? : Ajit Pawar faction holds a crucial meeting under new Deputy CM Sunetra Pawar to decide on a merger, following the leader\“s unexpected death. This political shift comes as veteran leader Sharad Pawar eyes another Rajya Sabha term, depending on the unity of the opposition.
Pages: [1]
View full version: ശരദ് പവാർ വീണ്ടും രാജ്യസഭയിലേക്ക് ?; അജിത് പവാർ വിഭാഗത്തിന്റെ നിർണായക യോഗം ഇന്ന്