Chikheang Publish time 1 hour(s) ago

മകളും പെങ്ങളും നേർക്കുനേർ: കുടുംബപ്പോരിൽ ‘സ്വന്തം രക്ത’ത്തിന്റെ ചോര വീഴ്ത്തുമോ കിം?

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/16/kim-jong-un-daughter.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



പ്യോങ്‍യാങ്∙ ഉത്തരകൊറിയയുടെ പരമാധികാരി കിം ജോങ് ഉൻ തന്റെ പിൻഗാമിയായി മകളെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ, രാജ്യത്ത് പുതിയൊരു അധികാര മൽസരത്തിനു കളമൊരുങ്ങുകയാണോ എന്ന ആകാംക്ഷയിലാണ് ലോകം. കിമ്മിന്റെ ഇളയ മകളായ 13 കാരി കിം ജു എയ് ആണ് അടുത്ത ഭരണാധികാരിയാകുക എന്നും ഈ മാസം അവസാനം നടക്കുന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യുപികെ) പാർട്ടി കോൺഗ്രസിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷനൽ ഇന്റലിജൻസ് സർവീസാണ് (എൻഐഎസ്) റിപ്പോർട്ട് ചെയ്തത്. കിം ജോങ് ഉന്നിന്റെ സഹോദരിയും ഉത്തര കൊറിയയിലെ നിർണായക അധികാര കേന്ദ്രവുമായ കിം യോ ജോങ് ഈ പ്രഖ്യാപനത്തെ എങ്ങനെ സ്വീകരിക്കുമെന്നതാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മകളെ അനന്തരാവകാശിയാക്കാനുള്ള കിമ്മിന്റെ നീക്കം കുടുംബത്തിൽ അധികാരത്തർക്കത്തിനു കാരണമാകുമെന്ന് എൻഐഎസ് പറയുന്നു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440മകൾ കിം ജൂ എ, കിം ജോങ് ഉൻ (Photo by KCNA VIA KNS / AFP)

∙മകൾ പിൻഗാമി; അപ്രതീക്ഷിതമല്ലാത്ത നീക്കം

കിം ജോങ് ഉന്നിന് മൂന്നു മക്കളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിൽ രണ്ടാമത്തെയാളാണത്രേ കിം ജു എയ്. കുട്ടിക്ക് 13 വയസ്സുണ്ട് എന്നതും ഊഹമാണ്. 2022 ൽ ഒരു മിസൈൽ പരീക്ഷണവേദിയിലാണ് കിം ജു എയ് ആദ്യമായി പുറംലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കിമ്മിനൊപ്പം പല ചടങ്ങുകളിലും സാന്നിധ്യമായി. കഴിഞ്ഞ വർഷം ബെയ്ജിങ്ങിൽ നടന്ന സൈനിക പരേഡിൽ പിതാവിനൊപ്പം വേദിയിലെത്തിയ ജു എയ്‌യെ ലോകം ശ്രദ്ധിച്ചു. അന്നുമുതൽ, മകളാണ് കിമ്മിന്റെ പിൻഗാമി എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, എൻഐഎസ് ഇപ്പോൾ പുറത്തുവിട്ട ‘പിൻഗാമി’ വാർത്ത ലോകത്തിന് അത്ര അപ്രതീക്ഷിതവുമായിരുന്നില്ല.
What you should read next

[*] ഉത്തര കൊറിയയ്ക്ക് പുതിയ ‘തല’; കിമ്മിന്റെ പിൻഗാമി 13 കാരി മകൾ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
ADVERTISEMENT Go AD-FREE

∙കരുത്തയായ സഹോദരി

ഉത്തര കൊറിയയുടെ അധികാര ശ്രേണിയിൽ പരമാധികാരി കിം ജോങ് ഉൻ കഴി‍ഞ്ഞാൽ ഏറ്റവും കരുത്തയെന്നു കരുതപ്പെടുന്നത് കിം യോ ജോങ്ങാണ്. ഡബ്ല്യുപികെ പാർട്ടിയുടെ പ്രചാരണ വിഭാഗത്തിന്റെ ഡപ്യൂട്ടി ഡയറക്ടറും ഉത്തര കൊറിയയുടെ സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ അംഗവുമാണ് യോ ജോങ്. ‌ദക്ഷിണ കൊറിയയ്ക്കെതിരെ അടക്കം ശക്തമായ പ്രസ്താവനകളുമായി വാർത്തകളിൽ നിറഞ്ഞ 38 കാരിയായ യോ ജോങ് കർക്കശക്കാരിയായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
What you should read next

[*] തലതൊട്ടപ്പന്മാരുടെ ‘പാവ’യാകാതെ ഒരു പ്രധാനമന്ത്രി: ‌എതിരാളികളുടെ വോട്ടും നേടി താരിഖ് റഹ്മാൻ; ഇനി ഇന്ത്യ ശ്രദ്ധിക്കണം ചില കാര്യങ്ങൾ Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


‌ഉത്തര കൊറിയയുടെ പരമാധികാരിയായിരുന്ന കിം ജോങ് ഇലിന്റെ ഇളയ മകളായ യോ ജോങ് സ്വിറ്റ്സർലൻഡിലാണ് വിദ്യാഭ്യാസം നേടിയത്. പേരും വിലാസവും അടക്കമുള്ള വിവരങ്ങൾ മാറ്റി, കനത്ത സുരക്ഷാനിഴലിൽ കഴിഞ്ഞ അക്കാലത്ത് സഹോദരൻ കിം ജോങ് ഉൻ മാത്രമാണ് കുടുംബാംഗമായി ഒപ്പമുണ്ടായിരുന്നത്. അക്കാലമാണ് ആ സഹോദരങ്ങളെ കൂടുതൽ അടുപ്പിച്ചത്. കിമ്മിനു മേൽ സഹോദരിക്ക് ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്നും അതുകൊണ്ട‌ുതന്നെ കിമ്മിനു ശേഷം അധികാരം യോ ജോങ്ങിലെത്തുമെന്നും കരുതപ്പെട്ടിരുന്നു. പക്ഷേ മകളെ അനന്തരാവകാശിയാക്കാനുള്ള കിമ്മിന്റെ നീക്കത്തോട് യോ ജോങ് എങ്ങനെയാവും പ്രതികരിക്കുക എന്നത് അവ്യക്തമാണ്.ADVERTISEMENT Go AD-FREE

∙‘കിം വംശ’ത്തിൽ ചോരക്കളി തുടരുമോ?

തനിക്കു ഭീഷണിയെന്നു തോന്നിയാൽ രക്തബന്ധം പോലും പരിഗണിക്കാതെ കൊന്നുതള്ളുന്നതാണ് കിമ്മിന്റെ രീതിയെന്ന് പറയപ്പെടുന്നു. ഉത്തര കൊറിയൻ സർക്കാരിലെയും സൈന്യത്തിലെയും ഉന്നതരിൽ പലരും അങ്ങനെ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തിട്ടുമുണ്ട്. കിമ്മിന്റെ അർധ സഹോദരൻ കിം ജോങ് നാം 2017 ഫെബ്രുവരിയിൽ മലേഷ്യയിൽ കൊല്ലപ്പെട്ടപ്പോൾ അതിനു പിന്നിലും കിമ്മാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. കിം ജോങ് ഇലിന് ആദ്യ ഭാര്യ സോങ് ഹ്യെ റിമ്മിൽ ജനിച്ച കിം ജോങ് നാം, ഇലിന്റെ പിൻഗാമിയായി അധികാരത്തിലെത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷേ പിതാവിന്റെ അപ്രീതി മൂലം നാടുകടത്തപ്പെടുകയായിരുന്നു.
What you should read next

[*] ട്രംപിന്റെ വംശീയ അധിക്ഷേപം: പ്രതികരിച്ച് ബറാക് ഒബാമ US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇപ്പോൾ, മകളെ പിൻഗാമിയായി കിം പ്രഖ്യാപിച്ചാൽ യോ ജോങ് അത് അംഗീകരിക്കുമോ എന്നതാണ് ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങളുടെ ആകാംക്ഷ. തന്നെ എതിർക്കുന്നവരെ വേട്ടപ്പട്ടികൾക്ക് ഇട്ടുകൊടുത്തും പീരങ്കി കൊണ്ട് വെടിവച്ചുമൊക്കെ കൊല്ലാറുണ്ട് കിം എന്ന കിംവദന്തികൾക്കു വലിയ പ്രചാരമുണ്ട്. പക്ഷേ അപ്പുറത്തു നിൽക്കുന്നത് യോ ജോങ് ആകുമ്പോൾ, അങ്ങനെയൊരു ഉന്മൂലനം എളുപ്പമാവില്ലെന്നു കരുതുന്നവരുണ്ട്. പാർട്ടിയിലും സൈന്യത്തിലും ഉദ്യോഗസ്ഥ തലത്തിലും ശക്തമായ സ്വാധീനമുള്ള യോ ജോങ് അധികാരം ലക്ഷ്യമിട്ടു നീങ്ങിയാൽ അത് കിമ്മിനു തലവേദനയാകുമെന്ന് ഉറപ്പാണ്. ADVERTISEMENT GO AD-FREE




JUST IN

[*]
1 MINUTE AGO മകളും പെങ്ങളും നേർക്കുനേർ: കുടുംബപ്പോരിൽ ‘സ്വന്തം രക്ത’ത്തിന്റെ ചോര വീഴ്ത്തുമോ കിം? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
23 MINUTES AGO പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; യുവതി പ്രവേശനത്തിൽ നിലപാട് ചോദിച്ച് കോടതി –പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
38 MINUTES AGO 1.5 കി മീ നീളം, 14 മീറ്റർ വീതി: കടുത്തുരുത്തി ടൗൺ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിൽ; മാർച്ചിൽ പൂർത്തിയാകും Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
North Korea succession: Following the news that North Korea\“s supreme leader Kim Jong Un is preparing to name his daughter as his successor, the world is anxiously watching to see if the stage is being set for a new power struggle in the country. South Korea\“s National Intelligence Service (NIS) has reported that Kim\“s daughter, 13-year-old Kim Ju Ae, is set to be the next ruler, and an announcement regarding this will be made at the Workers\“ Party of Korea (WPK) congress at the end of this month.
Pages: [1]
View full version: മകളും പെങ്ങളും നേർക്കുനേർ: കുടുംബപ്പോരിൽ ‘സ്വന്തം രക്ത’ത്തിന്റെ ചോര വീഴ്ത്തുമോ കിം?