LHC0088 Publish time 2 hour(s) ago

വിദ്യാർഥിയുടെ മ‍ൃതദേഹം ഹോസ്റ്റൽ ശുചിമുറിയിൽ; ആത്മഹത്യ?

https://img-mm.manoramaonline.com/content/dam/mm/mo/archive/education/education-news/images/2026/1/16/higher-education-suicide-reporting.jpg?w=1120&h=583



കൊൽക്കത്ത∙ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയെ ബംഗാളിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്‌ന സ്വദേശിയായ ലാവണ്യ പ്രതാപ് (21) എന്നയാളാണു മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മരണം ആത്മഹത്യയാകാമെന്നാണു പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്നും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കു ശേഷമേ യഥാർഥ കാരണം സ്ഥിരീകരിക്കാനാകു എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
What you should read next

[*] ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ദുർഗാപൂരിൽ നിന്നും വിദ്യാർഥിയുടെ കുടുംബം സ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സഹപാഠികളോടും ഹോസ്റ്റൽ അന്തേവാസികളോടും സംസാരിച്ചു. അടുത്തിടെ നടന്ന സെമസ്റ്റർ പരീക്ഷയിൽ വിദ്യാർഥി ഒരു വിഷയത്തിൽ പരാജയപ്പെട്ടിരുന്നുവെന്നും ഇതിനെ തുടർന്നു മാനസിക സമ്മർദത്തിലായിരുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പോലീസ് പരിശോധിച്ചുവരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ മെഡിക്കൽ കോളേജിലെ ഒഡീഷ സ്വദേശിനിയായ ഒരു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോളായിരുന്നു സംഭവം. പിന്നാലെ ഈ കേസിൽ സുഹൃത്തിനെയും മറ്റു അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
What you should read next

[*] പൊലീസുകാരനെ തല്ലി എസ്എഫ്ഐക്കാർ; രൂക്ഷ വിമർശനവുമായി പൊലീസ് അസോസിയേഷൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
29 SECONDS AGO വിദ്യാർഥിയുടെ മ‍ൃതദേഹം ഹോസ്റ്റൽ ശുചിമുറിയിൽ; ആത്മഹത്യ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
7 MINUTES AGO ശിവജി–ടിപ്പു താരതമ്യം: ബിജെപി–കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, 9 പേർക്ക് പരുക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 3 MINUTES AGO കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് അദ്ഭുത രക്ഷ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Bengal medical student death: Bengal medical student death under investigation after a 21-year-old was found hanging in her hostel washroom. Police are exploring potential links to mental stress following a recent exam failure.
Pages: [1]
View full version: വിദ്യാർഥിയുടെ മ‍ൃതദേഹം ഹോസ്റ്റൽ ശുചിമുറിയിൽ; ആത്മഹത്യ?