ശിവജി–ടിപ്പു താരതമ്യം: ബിജെപി–കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, 9 പേർക്ക് പരുക്ക്
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/2/17/harshwardhan-sapkal.jpg?w=1120&h=583മുംബൈ∙ ഛത്രപതി ശിവജിയെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തുള്ള കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയെ ചൊല്ലി മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സാപ്കൽ നടത്തിയ പ്രസ്താവനയാണു വിവാദമായത്. പിന്നാലെ പാർട്ടിയുടെ പുണെയിലെ ആസ്ഥാനമായ കോൺഗ്രസ് ഭവന് സമീപം ബിജെപി–കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ 9 പേർക്കു പരുക്കേറ്റു.
What you should read next
[*] ‘ഐഡി കാണിക്കൂ’; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കോൺഗ്രസ് ഭവന് സമീപം പ്രതിഷേധമുണ്ടായെന്നും ബിജെപി, കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെന്നും ജോയിന്റ് പൊലീസ് കമ്മിഷണർ രഞ്ജൻ കുമാർ ശർമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. “രണ്ടു പാർട്ടികളിലെയും പ്രവർത്തകർ മതിലുകളിൽ കയറുകയും രണ്ടു വശത്തുനിന്നും കല്ലേറുണ്ടാവുകയും ചെയ്തു. പ്രവർത്തകർക്ക് എതിരെ കേസെടുത്ത് വരികയാണു. 3 കോൺഗ്രസ് പ്രവർത്തകർക്കും 2 ബിജെപി പ്രവർത്തകർക്കും 2 പൊലീസുകാർക്കും 2 മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു’’ – പൊലീസ് കമ്മിഷണർ പറഞ്ഞു. ബിജെപി ഭാരവാഹികൾക്കെതിരെ പാർട്ടി രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നു പുണെ സിറ്റി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദ് ഷിൻഡെ പറഞ്ഞു.
What you should read next
[*] ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പഠനത്തിൽ സമർഥൻ, ഹൈപ്പർലൂപ്പിൽ പേറ്റന്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഛത്രപതി ശിവജിയെ ടിപ്പു സുൽത്താനുമായി താരതമ്യം ചെയ്ത് സാപ്കൽ നടത്തിയ പ്രസ്താവനയാണു വിവാദമായത്. ടിപ്പു ബ്രിട്ടീഷുകാർക്കെതിരെ പോരാടിയെന്നും അദ്ദേഹത്തെ ധീരനായ യോദ്ധാവായും മണ്ണിന്റെ മകനായും കണക്കാക്കണമെന്നുമായിരുന്നു സപ്കൽ പറഞ്ഞത്. മാലേഗാവ് മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദിന്റെ ഓഫിസിൽ ടിപ്പു സുൽത്താന്റെ ചിത്രം പ്രദർശിപ്പിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ശനിയാഴ്ച ഈ പരാമർശം നടത്തിയത്.
ADVERTISEMENT Go AD-FREE
JUST IN
[*]
2 MINUTES AGO ശിവജി–ടിപ്പു താരതമ്യം: ബിജെപി–കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, 9 പേർക്ക് പരുക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
58 MINUTES AGO കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് അദ്ഭുത രക്ഷ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 36 MINUTES AGO പൊലീസുകാരനെ മർദിച്ച കേസ്; 2 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Shivaji Tipu controversy: A political controversy is intensifying in Maharashtra over a Congress leader\“s statement comparing Chhatrapati Shivaji and Tipu Sultan. The controversial statement was made by Maharashtra Congress President Harshvardhan Sapkal. Following this, BJP and Congress workers clashed near the party\“s Pune headquarters, Congress Bhavan. There are also reports of stone pelting. Nine people were injured in the incident.
Pages:
[1]