deltin33 Publish time Yesterday 23:06

സ്വകാര്യ മൃഗാശുപത്രികൾ നിയമത്തിനു കീഴിൽ; നീക്കം തുടങ്ങി സർക്കാർ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/15/animal-vaccine.jpg?w=1120&h=583



കോട്ടയം ∙ സ്വകാര്യ മൃഗാശുപത്രികളെ നിയമത്തിനു കീഴിൽ കൊണ്ടുവരാൻ സർക്കാർ നീക്കം ആരംഭിച്ചു. ആരോഗ്യവകുപ്പ് കൊണ്ടുവന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ മാതൃകയിലാവും നിയമം നടപ്പിലാക്കുന്നത്. സ്വകാര്യ മൃഗാശുപത്രികളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാനത്ത് എത്ര സ്വകാര്യ മൃഗാശുപത്രികൾ ഉണ്ടെന്ന കണക്കുപോലും നിലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമില്ല. മൃഗങ്ങളെ ചികിത്സിക്കുന്നവരുടെ യോഗ്യതകൾ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഇതിനെല്ലാം പരിഹാരമായിട്ടാവും പുതിയ നിയമം വരിക. മൃഗാശുപത്രികളിൽ എന്തൊക്കെ സൗകര്യങ്ങളുണ്ടാകണം, ജീവനക്കാരുടെ എണ്ണം, യോഗ്യതകൾ എന്നിവയടക്കമുള്ള മാനദണ്ഡങ്ങൾ നിയമത്തിലുണ്ടാവും. പകർച്ചാവ്യാധികൾ അടക്കമുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പെരുമാറണം, വാക്സീൻ നൽകുന്നതിലെ നടപടികൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തും. ഇതിനൊപ്പം ആശുപത്രികളിൽ ലഭിക്കുന്ന സേവനങ്ങളും പരസ്യമാക്കണം.
What you should read next

[*] ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളജിൽ, കയ്യിൽ സ്‌റ്റെതസ്‌കോപ്പ്; യുവതി കസ്റ്റഡിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വളർത്തുമൃഗങ്ങളുടെ പരിചരണം ലക്ഷ്യമിട്ടാണ് നിലവിൽ സംസ്ഥാനത്തെ സ്വകാര്യ മൃഗാശുപത്രികൾ പ്രവർത്തിക്കുന്നത്. പലപ്പോഴും ചികിത്സാപ്പിഴവ് അടക്കമുള്ള വിഷയങ്ങളിൽ പരാതികൾ ഉയരാറുമുണ്ട്.
Just in
JUST IN

[*]
55 SECONDS AGO സ്വകാര്യ മൃഗാശുപത്രികൾ നിയമത്തിനു കീഴിൽ; നീക്കം തുടങ്ങി സർക്കാർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി, കാണാനാവാതെ മടങ്ങി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 HOURS 36 MINUTES AGO ഉള്ളിൽച്ചെന്നാൽ ശ്വാസകോശം തകർന്ന് മരണം; മൊർഫിനേക്കാൾ നൂറുമടങ്ങ് മാരകം, ഇതാണ് നവൽനിയുടെ ജീവനെടുത്ത തവള Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Private veterinary hospitals in Kerala are set to be brought under a legal framework by the government to standardize animal healthcare across the state. Modeled on the Clinical Establishment Act, this new law will define standards for facilities, staff qualifications, and treatment protocols to address issues like medical negligence.
Pages: [1]
View full version: സ്വകാര്യ മൃഗാശുപത്രികൾ നിയമത്തിനു കീഴിൽ; നീക്കം തുടങ്ങി സർക്കാർ