deltin33 Publish time 1 hour(s) ago

അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ - പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/15/recap-15-2-1-ART.jpg?w=1120&h=583



അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന് (9 മാസം) കേരളം ഔദ്യോഗിക ബഹുമതികളോടെ വിട നൽകിയത് ഏറെ വാർത്താപ്രധാന്യം നേടി. അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസ്താവന ഇന്നത്തെ പ്രധാന വാർത്തകളിൽ ഇടംപിടിച്ചു. തിരിച്ചറിയൽ കാർഡ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ച വാർത്തയും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആലിനിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷമാണ് നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയുടെ അങ്കണത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ചാണ് അന്തിമോപചാരമായി ഗാർഡ് ഓഫ് ഓണർ നൽകിയത്. നൂറുകണക്കിനു ആളുകൾ ഇവിടെയും ആലിൻ ഷെറിൻ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. അവ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ഒബാമ പറഞ്ഞു. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അവ യഥാർഥ്യമാണ്’ എന്നായിരുന്നു ഒബാമയുടെ മറുപടി.

ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ തിരിച്ചറിയൽ കാർഡ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ തടയാൻ ശ്രമിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് മുനീറും സംഘവും എത്തിയത്. ADVERTISEMENT Go AD-FREE

സിപിഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചതായാണ് വിവരം. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്നു കെസി വാക്കു നൽകിയതായും സൂചനയുണ്ട്.

ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് (29) ആത്മഹത്യ ചെയ്തത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ സന്ദേശിനെ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ADVERTISEMENT Go AD-FREE
Just in
JUST IN

[*]
39 SECONDS AGO അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ - പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
35 MINUTES AGO പാലായിൽ ജോസ് വേണമെന്ന് അതിയായ ആഗ്രഹം; പാർലമെന്ററി പാർട്ടി ലീഡർ അല്ലേ ഞാൻ! ചോരത്തിളപ്പ് ‘സ്നേഹപ്പാര’യല്ലെന്നും റോഷി Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 23 MINUTES AGO ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Today\“s Recap 15 02 2026
Pages: [1]
View full version: അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ - പ്രധാന വാർത്തകൾ