മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പ്രൊഫഷണൽസ് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kozhikode/images/2026/2/15/professional-congress-membership.jpg?w=1120&h=583കോഴിക്കോട്∙ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിൽ (എഐപിസി) അംഗത്വം സ്വീകരിച്ചു. എഐപിസി കേരള സ്പോർട്സ് വെർട്ടിക്കിളും എഐപിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എഐപിസി സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ അദ്ദേഹത്തിന് ഔദ്യോഗികമായി അംഗത്വം നൽകി. കോഴിക്കോട് ഡിസിസി ഹാളിൽ വച്ച് എഐപിസി സ്പോർട്സ് വെർട്ടിക്കൽ സംഘടിപ്പിച്ച സംസ്ഥാനതല \“റീൽസ് മത്സരത്തിലെ\“ വിജയികളെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ചായിരുന്നു അംഗത്വ വിതരണവും നടന്നത്.
രാജ്യത്തെ പ്രൊഫഷണലുകളെയും യുവജനങ്ങളെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതിൽ എഐപിസി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മെമ്പർഷിപ്പ് സ്വീകരിച്ചുകൊണ്ട് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ചടങ്ങിൽ സ്പോർട്സ് വെർട്ടിക്കൽ സ്റ്റേറ്റ് ഹെഡ് സഞ്ജയ് അലക്സ്, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത്, എഐപിസി ജില്ലാ പ്രസിഡന്റ് ക്രിസ്റ്റി പേരായിൽ, ജില്ലാ സെക്രട്ടറി സൈഫ് തൈക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു. മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. English Summary:
Kannan Gopinathan joins AIPC, officially accepting membership in the All India Professional Congress at a ceremony held in Kozhikode. The former IAS officer praised the AIPC for its commendable work in making the country\“s professionals and youth a part of the democratic process.
Pages:
[1]